വിവാഹവേദികളിൽ പാട്ടുകൾ ആകാം ; പകർപ്പവകാശ തടസ്സമില്ല

For full experience, Download our mobile application:
Get it on Google Play

ദില്ലി: വിവാഹ ആഘോഷ വേദികളില്‍ സിനിമകളിലെ പാട്ടുകള്‍ അവതരിപ്പിക്കുന്നതിനും റെക്കോര്‍ഡിങ് കേള്‍പ്പിക്കുന്നതിനും നിയമതടസ്സമില്ല. ഇത് വ്യക്തമാക്കി കൊണ്ടുള്ള സര്‍ക്കുലര്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കി. വര്‍ഷങ്ങളായി തര്‍ക്കവും നിയമപോരാട്ടവും നടക്കുന്ന വിഷയത്തിലാണു ഇപ്പോള്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയത്. ഇതിന്റെ പേരില്‍ ആര്‍ക്കും റോയല്‍റ്റി ആവശ്യപ്പെടാന്‍ കഴിയില്ല എന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാട്ടുകള്‍ അനുവാദമില്ലാതെ ഉപയോഗിക്കുന്നതിനെതിരെ കോപ്പിറൈറ്റ് സൊസൈറ്റിയായ ഫോണോഗ്രാഫിക് പെര്‍ഫോമന്‍സ് ലിമിറ്റഡ് ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പകര്‍പ്പവകാശമുള്ള ഗാനങ്ങള്‍ പൊതുവേദികളില്‍ അവതരിപ്പിക്കുന്നതിന് ഇന്ത്യന്‍ പകര്‍പ്പവകാശനിയമ പ്രകാരം നിയന്ത്രണമുണ്ട്. എന്നാല്‍, മതപരമായ ചടങ്ങുകളിലും സര്‍ക്കാര്‍ പരിപാടികളിലും മുന്‍കൂര്‍ അനുമതിയോ റോയല്‍റ്റിയോ വേണ്ടെന്ന് നിയമത്തില്‍ തന്നെ സെക്ഷന്‍ 52 (1) -സെഡ് എയില്‍ വ്യക്തമാക്കുന്നു. മതപരമായ ചടങ്ങുകളില്‍ വിവാഹവും ബന്ധപ്പെട്ട ചടങ്ങുകളും ഉള്‍പ്പെടുമെന്നതിനാല്‍ പകര്‍പ്പവകാശം ബാധകമല്ലെന്നു കേന്ദ്രം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന് സമീപത്തെ കിണറ്റില്‍ വീണു ; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായി

0
കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭയം...

സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ പോലീസ് കേസെടുത്തു

0
ആലപ്പുഴ: തിരുവോണനാളില്‍ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച...

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...