വധൂവരന്‍മാരുടെ തലമുട്ടിച്ച സംഭവം ; കൊല്ലങ്കോട് പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പല്ലശനയില്‍ വിവാഹ ദിവസം വധൂവരന്‍മാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തില്‍ കൊല്ലങ്കോട് പോലീസ് കേസെടുത്തു. ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയായ സുഭാഷിനെ ഉടന്‍ അറസ്റ്റ് ചെയ്യും. വധൂവരന്‍മാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ആചാരമെന്ന പേരില്‍ കാട്ടിക്കൂട്ടിയ അതിക്രമം സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വന്‍ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. ഒടുവില്‍ വനിതാകമ്മീഷന്‍ ഇടപെടലിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ജൂണ്‍ 25ന് പാലക്കാട് പല്ലശന സ്വദേശി സച്ചിനും കോഴിക്കോട് മുക്കം സ്വദേശിനി സജ്ലയും വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് കയറുന്നതിനിടെയാണ് ബന്ധുക്കളില്‍ ഒരാള്‍ ഇരുവരുടെയും തല കൂട്ടിയിടിപ്പിച്ചത്.

അപ്രതീക്ഷിതമായി തല കൂട്ടിയിടിപ്പിച്ചപ്പോള്‍ വേദനകൊണ്ട് പുളഞ്ഞ വധു കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറിപ്പോകുന്നതും വീഡിയോയില്‍ കാണാമായിരുന്നു. സംഭവത്തിന് പിന്നാലെ പാലക്കാട്ട് ഇത്തരം രീതികള്‍ കല്യാണങ്ങളില്‍ പിന്തുടര്‍ന്നു വരുന്നതായും ഇല്ലെന്നുമുള്ള തരത്തില്‍ രണ്ടു അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം സുരക്ഷിതമായി ലാൻഡ്...

0
ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച എയർ ഇന്ത്യ...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....

ദുരന്തകാരണം കണ്ടെത്താൻ വിപുലമായ പരിശോധന; ആമസോൺ കാർഗോ വിമാനാപകട അന്വേഷണം പുരോഗമിക്കുന്നു

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്ന ആമസോണ്‍ കാര്‍ഗോ...