എംഎല്‍എയുടെ അടിയന്തിര ഇടപെടല്‍ ; തിരുവാഭരണ പാതയില്‍ പാലവും വെളിച്ചവും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അടിയന്തര ഇടപെടലില്‍ തിരുവാഭരണ ഘോഷയാത്ര സുഗമമാക്കി വെളിച്ചവും പാലവും. കീക്കൊഴൂര്‍ പേരുച്ചാല്‍ പാലത്തിന് സമീപം തിരുവാഭരണപാതയില്‍ തകര്‍ന്ന പാലത്തിനു പകരം പുതിയ പാലവും പേരുച്ചാല്‍ പാലത്തിന്റെ അയിരൂര്‍ കരയില്‍ മിനി മാസ്റ്റ് ലൈറ്റും അടിയന്തരമായി നല്‍കിയതാണ് തിരുവാഭരണ ഘോഷയാത്ര സുഗമമാക്കിയത്.
പമ്പാ നദിയോട് ചേര്‍ന്നുള്ള തിരുവാഭരണ പാതയില്‍ തോടിന് കുറുകെയുണ്ടായിരുന്ന പാലം 2018ലെ മഹാപ്രളയത്തിലാണ് ഒലിച്ചു പോയത്. തുടര്‍ന്ന് പഞ്ചായത്ത് താല്‍ക്കാലിക പാലം നിര്‍മിച്ച് അതിലൂടെയാണ് തിരുവാഭരണ ഘോഷയാത്ര കടന്നുപോയിരുന്നത്.

തിരുവാഭരണ ഘോഷയാത്ര തിരുവാഭരണ പാതയില്‍ കൂടി തന്നെ പോകണം എന്ന ആവശ്യം പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ് എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് എംഎല്‍എ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോട് ഇവിടെ പുതിയ പാലം വേണമെന്ന് അഭ്യര്‍ഥിച്ചത്. മന്ത്രിയുടെ അടിയന്തര ഇടപെടലിനെ തുടര്‍ന്ന് 19 ലക്ഷം രൂപ മേജര്‍ ഇറിഗേഷന്‍ വകുപ്പില്‍ ഫണ്ട് ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ പാലം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അഞ്ചു മീറ്റര്‍ നീളവും നാലു മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. ഇതുകൂടാതെ 45 മീറ്റര്‍ നീളത്തില്‍ സംരക്ഷണ ഭിത്തിയും നിര്‍മിച്ചിട്ടുണ്ട്.

പേരൂച്ചാല്‍ പാലത്തിന്റെ അയിരൂര്‍ പഞ്ചായത്ത് ഭാഗത്ത് തിരുവാഭരണ ഘോഷയാത്ര എത്തുമ്പോള്‍ വെളിച്ചം വേണമെന്ന് ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് എംഎല്‍എ ഫണ്ടില്‍ നിന്നും മിനിമാസ്റ്റ്ലൈറ്റ് അനുവദിക്കുകയായിരുന്നു. നിര്‍മാണം പൂര്‍ത്തിയായ മിനിമാസ്റ്റ്ലൈറ്റിന് റെക്കോര്‍ഡ് വേഗത്തില്‍ വൈദ്യുത കണക്ഷന്‍ നല്‍കിയ കെഎസ്ഇബി അയിരൂര്‍ സെക്ഷനെയും എംഎല്‍എ അഭിനന്ദിച്ചു.

പൂര്‍ത്തിയായ പാലത്തിന്റെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം സാം പി തോമസ്, എക്സി. എന്‍ജിനീയര്‍ ജെ. ബേസില്‍, അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഡി. ജയകൃഷ്ണന്‍, അസി. എന്‍ജിനീയര്‍ ജി. അരവിന്ദ്, ജോമോന്‍ കോളാ കോട്ട്, റോയി തുടങ്ങിയവര്‍ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033
dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുക്കുപണ്ടത്തിന് സ്വർണ്ണത്തിന്റെ വില നൽകി ബാങ്ക് അപ്രൈസറുടെ തട്ടിപ്പ് ; ലക്ഷങ്ങൾ തട്ടിയ സംഘം...

0
കൊച്ചി: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ബാങ്ക് അപ്രൈസറും സുഹൃത്തുക്കളും...

​’ടെലഗ്രാം വലിയ സുരക്ഷാ ഭീഷണി’ ; ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ, ചോദ്യങ്ങളുമായി...

0
ന്യൂഡൽഹി: തെറ്റായ സൈബർ പ്രക്രിയകൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിരവധി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഗതാഗതം തടസപ്പെടും പുനരുദ്ധാര പ്രവര്‍ത്തനം നടക്കുന്നതിനാല്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കിടങ്ങാലിപടി മുതല്‍ പന്നിവേലിചിറ...

മറയൂരിൽ മധ്യവയസ്കൻ മരിച്ച നിലയിൽ : കാട്ടാന ആക്രമണമെന്ന് ആരോപിച്ച് വൻ പ്രതിഷേധവുമായി നാട്ടുകാർ

0
ഇടുക്കി : മറയൂരിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....