മുക്കത്ത് പാലം നിര്‍മ്മാണത്തിനിടെ സ്ലാബുകള്‍ തകര്‍ന്ന സംഭവത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുക്കത്ത് പാലം നിര്‍മ്മാണത്തിനിടെ സ്ലാബുകള്‍ തകര്‍ന്ന സംഭവത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി. പിഡബ്ല്യൂ വിജിലന്‍സ് വിഭാഗത്തോട് പരിശോധിച്ച്‌ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. മുക്കം കൂളിമാട് കടവിലാണ് സംഭവം. സ്ലാബുകള്‍ പിയര്‍ ക്യാപ്പിലേക്ക് ഇറക്കുന്നതിനിടെയാണ് തകര്‍ന്ന് വീണതെന്ന് കരാര്‍ കമ്പനിയായ യുഎല്‍സിസി അറിയിച്ചു. സംഭവത്തില്‍ പിഡബ്ല്യൂ വിജിലന്‍സ് വിഭാഗത്തോട് പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കി.

കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മുക്കം കൂളിമാട് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെയാണ് സ്ലാബുകള്‍ തകര്‍ന്നു വീണത്. പാലത്തിന്റെ മലപ്പുറം ജില്ലയുടെ ഭാഗത്ത് നിര്‍മിച്ച തൂണുകള്‍ക്ക് മുകളിലെ സ്ലാബുകളാണ് തകര്‍ന്നത്. സംഭവത്തില്‍ പിഡബ്ല്യൂ വിജിലന്‍സ് വിഭാഗത്തോട് പരിശോധിച്ച്‌ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കി. കെആര്‍എഫ്ബി പ്രൊജക്‌ട് ഡയറക്ടറോടും മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സ്ലാബുകള്‍ പിയര്‍ ക്യാപ്പിലേക്ക് ഇറക്കുന്നതിനിടെ ഹൈഡ്രോളിക് ജാക്കിക്കുണ്ടായ തകരാറുമൂലമാണ് സ്ലാബുകള്‍ തകര്‍ന്നതെന്ന് അസിസ്റ്റന്‍സ് എന്‍ജിനിയര്‍ മുഹസിന്‍ അമ്മില്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പാണ് പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിച്ചത്. നിലവില്‍ നിര്‍മ്മാണം ഏറെകുറെ പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് ഭീമുകള്‍ തകര്‍ന്നു വീണത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...

ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു ; ഭർത്താവിനെതിരെ കേസ്

0
കണ്ണൂര്‍: ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ...

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...