ഗുഗ്ഡാവ് : ഹരിയാനയിലെ ഗുഡ്ഗാവില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നു വീണു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
ഗുഡ്ഗാവില്‍ തിരക്കുള്ള സോഹ്ന റോഡിലാണ് ആറ് കിലോമീറ്റര്‍ നീളമുള്ള കൂറ്റന്‍ മേല്‍പ്പാലം നിര്‍മിക്കുന്നത്. മേല്‍പ്പാലത്തിന് അടിയിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തകര്‍ന്നു വീണ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ജെസിബിയും ക്രെയിനും ഉപയോഗിച്ച് മാറ്റി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല അറിയിച്ചു. ദേശീയപാത അതോറിറ്റിയുടെയും സര്‍ക്കാറിന്‍റെയും ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. കുറച്ചുദിവസമായി ഗുഡ്ഗാവില്‍ ശക്തമായ മഴയാണ്.