പാലത്തിന് വീതിയില്ല ; പാറ്റാണിക്കൽ പാലത്തില്‍ അപകടങ്ങള്‍ പതിവ്

For full experience, Download our mobile application:
Get it on Google Play

പള്ളിക്കൽ : റോഡിന് വീതിയുണ്ടെങ്കിലും പാലത്തിന് വേണ്ടത്ര വീതിയില്ല. ഇതുകാരണം പാലത്തിൽ അപകടം പതിവാകുന്നു. ആനയടി-കൂടൽ റോഡിൽ മേക്കുന്നുമുകൾ ജംഗ്ഷന് സമീപത്തെ പാറ്റാണിക്കൽ പാലമാണ് വീതിക്കുറവുകാരണം വാഹനയാത്രികർ പ്രയാസത്തിലായിരിക്കുന്നത്. പൊതുവേ നല്ല വീതിയിലാണ് ആനയടി-കൂടൽ റോഡുള്ളത്. ഇതുകാരണം ചെറുതും വലുതുമായ വാഹനങ്ങൾ നല്ല വേഗത്തിലാണ് പോകുന്നത്. ആനയടി ഭാഗത്തുനിന്നുവരുമ്പോൾ പാലത്തിലേക്ക് ഇറങ്ങുന്ന ഭാഗത്ത് നല്ല ഇറക്കമാണ്. ഈ സമയം എതിർഭാഗത്തുനിന്നും വാഹനങ്ങൾ എത്തിയാൽ ആനയടി ഭാഗത്തുനിന്നും വേഗത്തിൽ എത്തുന്ന വാഹനങ്ങൾ നിയന്ത്രണംവിടാൻ സാധ്യതയേറെയാണ്.

കഴിഞ്ഞദിവസം ഇതേ പാലത്തിൽ വാനിടിച്ച് ഒരു കാൽനടയാത്രക്കാരി മരിച്ചിരുന്നു. ആനയടി ഭാഗത്തുനിന്നും പഴകുളത്തേക്ക് വരുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷൻ പിക്കപ്പ് നിയന്ത്രണംവിട്ട് ആദ്യം പാലത്തിന്റെ തൂണിൽ ഇടിച്ചു. തുടർന്ന് മുമ്പോട്ടുനീങ്ങിയ പിക്കപ്പ് നടന്നുപോകുകയായിരുന്ന രാധാമണി അമ്മയെ ഇടിക്കുകയായിരുന്നു. പള്ളിക്കൽ കള്ളപ്പൻചിറ ഭാഗത്തേക്ക് ബസ് സർവീസ് ഇല്ലാത്തതിനാൽ ഈ പാലം കടന്ന് ആളുകൾ നടന്നാണുപോകുന്നത്. പാലം അടിയന്തരമായി വീതികൂട്ടി പുനർനിർമിക്കണമെന്ന് പൊതുപ്രവർത്തകനായ ശ്രീരാജ് ഈരിക്കൽ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക പാരാ അമ്പെയ്ത്ത് സീരീസിലെ ആദ്യ വ്യക്തിഗത സ്വർണം നേടി ശീതൾ

0
അഹമ്മദാബാദ് : ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ...

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

0
ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം...

പുതിയ നയവുമായി ജാമിയ മില്ലിയ സർവ്വകലാശാല ; ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇനി...

0
ന്യൂഡൽഹി : സോഷ്യൽ മീഡിയയിലെ അനൗദ്യോഗിക ക്ലാസ് ഗ്രൂപ്പുകൾ ഒഴിവാക്കാൻ വിദ്യാർഥികൾക്ക്...

സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബിനെ സ്വന്തമാക്കാൻ മെസ്സി ; നിലവിലെ ഉടമസ്ഥരുമായി ധാരണയായി

0
മഡ്രിഡ് : സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ് എൽഡെൻസയെ സ്വന്തമാക്കാൻ ഫുട്‌ബോൾ...