Thursday, April 25, 2024 12:41 pm

വെള്ളപ്പൊക്കത്തില്‍ പാലം ഒലിച്ചുപോയി ; മകളുടെ മൃതദേഹം തോളില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ച്‌ പിതാവ്

For full experience, Download our mobile application:
Get it on Google Play

മുംബൈ :  മകളുടെ മൃതദേഹം പിതാവ് തോളില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു. അടുത്തിടെയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നദിക്ക് കുറുകെയുണ്ടായിരുന്ന പാലം ഒലിച്ചുപോയതോടെയാണ് പിതാവിന് സ്വന്തം മകളുടെ മൃതദേഹം തോളില്‍ ചുമക്കേണ്ടി വന്നതെന്നാണ് പുറത്തു വരുന്ന വിവരം. കഴിഞ്ഞ വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ ബീഡ് ഗ്രാമത്തിലാണ് കരളലിയിക്കുന്ന സംഭവം നടന്നത്.

കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് മകള്‍ ജീവനൊടുക്കിയതിനാല്‍ മൃതദേഹം ഉമാപൂര്‍ ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കണമെന്ന വിവരം പിതാവ് പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചെങ്കിലും തകര്‍ന്ന് കിടക്കുന്ന റോഡിലൂടെ വാഹനം ഗ്രാമത്തിലേക്കെത്തിക്കാനായില്ല.

തുടര്‍ന്ന് മൃതദേഹം കൊണ്ടുപോകാനായി പോലീസ് കാളവണ്ടി ഏര്‍പാട് ചെയ്തിരുന്നുവെങ്കിലും നദിയിലൂടെ കാള മറുവശത്തേക്ക് പോകാന്‍ തയ്യാറായില്ല. അതിനാല്‍ നദിക്കപ്പുറത്തേക്ക് വാഹനം എത്തിക്കാനുള്ള ശ്രമവും നടന്നില്ല. ഇതോടെ പിതാവ് തന്റെ മകളുടെ മൃതദേഹം തോളില്‍ ചുമന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പാലം ഒലിച്ചുപോയതിന് ശേഷം പ്രദേശവാസികളെല്ലാം നദിയിലൂടെ നടന്നാണ് അപ്പുറത്തേക്ക് എത്തുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇപി ജയരാജനെ ബിജെപിയിലെത്തിക്കാന്‍ ഗള്‍ഫില്‍ വച്ച് ചര്‍ച്ച ; ഗവര്‍ണര്‍ പദവി വാഗ്ദാനം ;...

0
കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായി ഇപി ജയരാജനെതിരെ ഗുരുതര ആരോപണവുമായി...

ലോകം മുമ്പോട്ട്‌ പോകുമ്പോൾ തിരുവനന്തപുരം മണ്ഡലം ബ്രേക്കിട്ട് നിൽക്കുന്നു ; രാജീവ് ചന്ദ്രശേഖര്‍

0
തിരുവനന്തപുരം: ലോകം മുൻപോട്ട് പോകുമ്പോൾ തിരുവനന്തപുരം മണ്ഡലം ബ്രേക്ക് ഇട്ട് നിൽക്കുകയാണെന്ന്...

അരുണാചലില്‍ മണ്ണിടിച്ചില്‍ : ചൈന അതിര്‍ത്തിയിലേക്കുള്ള ദേശീയപാത തകര്‍ന്നു, ഒറ്റപ്പെട്ട് ഗ്രാമങ്ങള്‍

0
ഇറ്റാന​ഗർ: അരുണാചൽ പ്രദേശിലെ അതിർത്തി ജില്ലകളിൽ വൻ മണ്ണിടിച്ചിൽ. കഴിഞ്ഞ കുറച്ച്...

റോഡ് കിംഗ്…; ബജാജ് പൾസർ NS400 മെയ് 3ന് വിപണിയിലെത്തും

0
പുതിയതായി വരാനിരിക്കുന്ന ബജാജ് പൾസർ NS400-ൻ്റെ ആദ്യ ടീസർ ബജാജ് ഓട്ടോ...