തൃശ്ശൂർ ജില്ലയിലെ ആദ്യ പോക്സോ കേസ് ; സാന്മാര്‍ഗികശാസ്ത്രം അധ്യാപകന് 29 വര്‍ഷം കഠിനതടവ്

For full experience, Download our mobile application:
Get it on Google Play

പാവറട്ടി : വിനോദയാത്രയ്ക്കിടെ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ ബസിൽ പീഡിപ്പിച്ച അധ്യാപകന് 29 വർഷം കഠിനതടവും 2.15 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷം ഒമ്പതുമാസവുംകൂടി ശിക്ഷ അനുഭവിക്കണം. സാന്മാർഗികശാസ്ത്രം (മോറൽ സയൻസ്) അധ്യാപകൻ നിലമ്പൂർ ചീരക്കുഴി കാരാട്ട് വീട്ടിൽ അബ്ദുൽറഫീഖി (44) നെയാണ് കോടതി ശിക്ഷിച്ചത്. പോക്സോ നിയമം പ്രാബല്യത്തിൽ വന്നശേഷം തൃശ്ശൂർ ജില്ലയിൽ ആദ്യമായി രജിസ്റ്റർ ചെയ്ത കേസാണിത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എം.പി ഷിബുവാണ് വിധി പ്രഖ്യാപിച്ചത്. സാക്ഷികളായ അധ്യാപകർ കൂറുമാറിയിരുന്നു.

2012 ലാണ് സംഭവം. സ്കൂളിൽനിന്ന് വിനോദയാത്ര പോയി തിരിച്ചുവരുന്ന സമയത്ത് ബസിന്റെ പിൻസീറ്റിൽ തളർന്നു മയങ്ങുകയായിരുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ.എസ്  ബിനോയ് ഹാജരായി. 20 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകൾ ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. പാവറട്ടി പോലീസ് ഇൻസ്പെക്ടറായിരുന്ന എം.കെ രമേഷും ഇൻസ്പെക്ടറായ എ.ഫൈസലുമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...