ബ്രിജ് മാൻ ഓഫ് ഇന്ത്യ ; പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

സുള്ള്യ (കർണാടക) : ബ്രിജ് മാൻ ഓഫ് ഇന്ത്യ പത്മശ്രീ ഗിരീഷ് ഭരദ്വാജ് (76) അന്തരിച്ചു. ചൊവ്വാ രാവിലെ സുള്ള്യയിലെ കെവിജി ആശുപത്രിയിലായിരുന്നു അന്ത്യം. കേരളം, കർണാടക, തെലുങ്കാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലായി 127 ലധികം തൂക്കുപാലം നിർമിച്ചിട്ടുണ്ട്. ഗ്രാമീണ ജനതയുടെ സഞ്ചാര സൗകര്യത്തിന് വേണ്ടി പ്രവർത്തിച്ചതിനാലാണ് ഗിരീഷ് ഭരദ്വാജിന് ബ്രിജ് മാൻ ഓഫ് ഇന്ത്യ എന്ന പേര് ലഭിച്ചത്. 2017ൽ പത്മശ്രീ നൽകി ആദരിച്ചു. കേരളത്തിൽ മുപ്പതോളം തൂക്കുപാലം നിർമിച്ചിട്ടുണ്ട്. 1994ൽ കാസർകോട് പാണത്തൂരിൽ ചന്ദ്രഗിരിപ്പുഴയ്ക്കു കുറുകെ 55 മീറ്ററിന്റെ തൂക്കുപാലം നിർമിച്ചാണു കേരളത്തിൽ ഗിരീഷിന്റെ യാത്ര തുടങ്ങുന്നത്. പിന്നീട് കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ ഗിരീഷിനെ തേടിയെത്തി.

കുത്തിയൊഴുകുന്ന നദികൾക്കു കുറുകെ മുപ്പതിലേറെ പാലങ്ങൾ നിർമിച്ചു. കാസർകോട്, കണ്ണൂർ ജില്ലകളിലെ മിക്ക നദികൾക്കു കുറുകെയും തൂക്കു പാലങ്ങൾ നിർമിച്ചത് ഗിരീഷാണ്. പശ്ചിമഘട്ടത്തിലെ മലനിരകളും നദികളും ചുറ്റപ്പെട്ട കേരളത്തിലെയും കർണാടകയിലെയും നിരവധി ഗ്രാമങ്ങൾ മഴക്കാലത്തു ദ്വീപുകളായി മാറും. ഇങ്ങനെ ഒറ്റപ്പെട്ട ഗ്രാമങ്ങളെ പുറംലോകത്തേക്കു കൈപിടിക്കാൻ ഗിരീഷിന്റെ തൂക്കുപാലങ്ങൾക്കു കഴിഞ്ഞു. ഭാര്യ: ഉഷ

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...