താഴൂർ കടവ് കൊച്ചുപാലം അപകടാവസ്ഥയിൽ ; പുനർനിർമ്മിക്കുവാൻ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : താഴൂർ കടവ് കൊച്ചുപാലം അപകാടവസ്ഥയിൽ ആയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പുനർനിർമ്മിക്കുവാൻ നടപടിയില്ല. താഴൂർ കടവ് ജംഗ്ഷനിൽ നിന്നും ചന്ദനപ്പള്ളി ഭാഗത്തേക്ക് തിരിയുന്ന റോഡിൽ ആണ്പാലമുള്ളത്. പാലത്തിന്റെ അടിഭാഗത്തെ കെട്ട് ഇടിഞ്ഞിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു.1988 ലാണ് പാലം നിർമ്മിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച പാലത്തിന് ബലക്ഷയവും ഉണ്ട്. പാലത്തിൽ കൂടി ഭാരം കയറ്റിയ വലിയ വാഹനങ്ങൾ കയറ്റി വിടുന്നത് നിരോധിച്ചുകൊണ്ട് പൊതുമരാമത്ത് റോഡ് വിഭാഗം ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും കോന്നി,പയ്യനാമൺ,കലഞ്ഞൂർ ഭാഗങ്ങളിൽ നിന്നുമുള്ള ഭാരം കയറ്റിയ ടിപ്പർ ലോറികൾ ഈ പാലത്തിന് മുകളിലൂടെ ആണ് സഞ്ചരിക്കുന്നത്.

കോന്നിയിൽ നിന്നും ചന്ദനപ്പള്ളി,കൊടുമൺ,അടൂർഏഴംകുളം ,ഏഴംകുളം, വള്ളിക്കോട് തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് പോകണമെങ്കിൽ ഈ പാലത്തിൽ കൂടി മാത്രമേ സാധിക്കുകയുള്ളു. എന്നാൽ പാലം അപകടത്തിൽ ആയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും വിഷയത്തിൽ നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. കൂടാതെ ശബരിമല മണ്ഡലകാലം കൂടി ആരംഭിച്ചതോടെ കോന്നിയിൽ നിന്നും വരുന്ന നിരവധി അയ്യപ്പ ഭക്തരുടെ വാഹനനാണ് ആണ് ഈ വഴി സഞ്ചരിക്കുന്നത്. പാലത്തിന്റെ ഒരു ഭാഗം അടച്ചിട്ട് ഒരു ഭാഗത്ത് കൂടി ആണ് വാഹനങ്ങൾ കടത്തി വിടുന്നത്.ഇതിനാൽ വലിയ ഗതാഗത കുരുക്കും ഉണ്ടാകാറുണ്ട്.പാലത്തിന്റെ കെട്ട് ഒരു ഭാഗത്ത് ഇടിഞ്ഞിരിക്കുന്നതും കാണാം.പാലം എത്രയും വേഗം പുനർനിർമ്മിച്ചില്ലെങ്കിൽ വലിയ അപകടമാകും ഇവിടെ ഉണ്ടാവുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...