ചാഗോസ് ദ്വീപിൻ്റെ പരമാധികാരം മൗറീഷ്യസിന് വിട്ടുകൊടുത്ത് ബ്രിട്ടണ്‍

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍: ഷാഗോസ് ദ്വീപസമൂഹത്തിന്റെ പരമാധികാരം മൗറീഷ്യസിന് കൈമാറുമെന്ന പ്രഖ്യാപനവുമായി ബ്രിട്ടണ്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാടുവിട്ട ആളുകള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുക്കുന്ന കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ദീർഘകാലമായി നിലനിൽക്കുന്ന തർക്കത്തിന് പരിഹാരമായ തീരുമാനത്തെ ഇന്ത്യ സ്വാ​ഗതം ചെയ്തു. ചാഗോസ് ദ്വീപുകളുടെ മേലുള്ള മൗറീഷ്യസിൻ്റെ പരമാധികാര അവകാശവാദത്തെ ഇന്ത്യ സ്ഥിരമായി പിന്തുണച്ചിരുന്നു. അതേസമയം ഡീഗോ ഗാര്‍ഷ്യയിലെ പ്രധാനപ്പെട്ട യുകെ-യുഎസ് സൈനിക താവളത്തിന്റെ ഉപയോഗം ലണ്ടൻ തന്നെ നിലനിര്‍ത്തി. പ്രശ്നപരിഹാരത്തിന് സമാധാനപരമായ തീരുമാനങ്ങളെടുക്കുന്നതിനുള്ള തങ്ങളുടെ പ്രതിബന്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ബ്രിട്ടണും മൗറീഷ്യസും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

1814 മുതൽ ബ്രിട്ടൻ ഈ പ്രദേശത്തെ നിയന്ത്രിക്കുകയും 1965 ൽ ബ്രിട്ടീഷ് ഇന്ത്യൻ മഹാസമുദ്ര പ്രദേശം (BIOT) സൃഷ്ടിക്കുന്നതിനായി ചാഗോസ് ദ്വീപസമൂഹത്തെ അതിൻ്റെ മുൻ കോളനിയായ മൗറീഷ്യസിൽ നിന്ന് വേർപെടുത്തുകയും ചെയ്തു. 1966-ൽ, ഈ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ഡീഗോ ഗാർഷ്യ യു.എസിന് പാട്ടത്തിന് നൽകിയിരുന്നു. തന്ത്രപ്രധാനമായ ഡീഗോ ഗാര്‍ഷ്യ ദ്വീപിലെ സൈനിക താവളമുള്ളതിനാല്‍ പ്രദേശം വിട്ട് നൽകാൻ ബ്രിട്ടൻ തയ്യാറാകാതിരുന്നതാണ്. ബ്രിട്ടണും യുഎസും സംയുക്തമായാണ് ഈ സൈനിക താവളം നടത്തുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെയും ഗള്‍ഫ് മേഖലയിലെയും അമേരിക്കയുടെ സൈനിക നീക്കങ്ങള്‍ക്ക് നിര്‍ണ്ണായകമാണ് ഈ സൈനിക താവളം. ബ്രിട്ടണും മൗറീഷ്യസും തമ്മിലുണ്ടാക്കിയ ഉടമ്പടിയെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഭിനന്ദിച്ചു. സൈനിക താവളത്തിന്റെ പ്രവര്‍ത്തനം തുടരുന്നത് ആഭ്യന്തര-അന്തര്‍ദേശീയ സുരക്ഷയ്ക്ക് ഏറെ പ്രധാനമാണെന്നും വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ബൈഡന്‍ വ്യക്തമാക്കി. അമേരിക്കയുടെ അഫ്ഗാനിസ്ഥാന്‍, ഇറാഖ് യുദ്ധത്തില്‍ ഡീഗോ ഗാര്‍ഷ്യ സൈനിക താവളം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...

പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല ; പിണറായി...

0
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍...

റാന്നിയില്‍ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

0
റാന്നി : ഇട്ടിയപ്പാറ - ബംഗ്ലാംകടവ് റോഡിൽ കോളേജ് ജംഗ്ഷന് സമീപം...

കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസ് : നാലുപ്രതികൾക്ക് തടവും പിഴയും

0
അടൂർ : കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ എത്തിച്ച് മുറിയിൽ...