Tuesday, July 2, 2024 1:24 pm

അതിവേഗ കോവിഡ് : ഇന്ത്യക്ക് ബ്രിട്ടന്‍റെ മുന്നറിയിപ്പ് , ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യൻ ആരോഗ്യ വിദഗ്ധർ

For full experience, Download our mobile application:
Get it on Google Play

ബ്രിട്ടണ്‍ : അതിവേഗ കോവിഡ് വ്യാപനത്തെ കുറിച്ച് ഇന്ത്യക്കാർ ജാഗരൂകരാകണമെന്ന് ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധർ. ജനിതക മാറ്റം വന്ന കോവിഡ് കൂടുതൽ അപകടകരവും മരണനിരക്ക് വലിയ തോതിൽ കൂടാൻ സാധ്യതയുള്ളതുമാണ് എന്ന പഠന റിപ്പോർട്ടുകൾ പുറത്തുവന്നതിന്റെ സാഹചര്യത്തിലാണ് ബ്രിട്ടീഷ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും എന്നാൽ കരുതിയിരിക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധർ കൂട്ടിച്ചേർത്തു.

കേന്ദ്ര ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് 150 പേർക്കാണ് ഇതുവരെ രാജ്യത്ത് അതിവേഗ കോവിഡ് സ്ഥിരീകരിച്ചത്. യു.കെയുമായുള്ള വ്യോമ ഗതാഗതം സ്തംഭിപ്പിക്കുകയും, വിമാനത്താവളങ്ങളിലെ സ്ക്രീനിംഗ് നടപടികൾ വർധിപ്പിക്കുകയും ചെയ്തതിന് ശേഷമുള്ള കണക്കാണ് ഇത്.

അതേസമയം രാജ്യത്തെ മുഴുവനായുള്ള കോവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ട് എന്ന് തന്നെയാണ് കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ജനങ്ങൾ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യയിലെ ആരോഗ്യ വിദഗ്ധർ പറയുന്നു. ”ഭാവിയിൽ നേരിട്ടേക്കാവുന്ന ഒരു പ്രശ്നമാണ് അതിവേഗ കോവിഡ്. സാഹചര്യങ്ങൾ രൂക്ഷമാകാതിരിക്കാൻ എല്ലാവരും കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുക” ഡൽഹി ഫോർട്ടിസ് ആശുപത്രിയിലെ ശ്വാസകോശ വിദഗ്ധ റിച്ച സറീൻ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒമാനിൽ മുഹറം അവധി പ്രഖ്യാപിച്ചു

0
മസ്കറ്റ്: ഒമാനിൽ മുഹറം അവധി പ്രഖ്യാപിച്ചു. പുതിയ ഹിജ്‌റ വർഷം 1446-ൻ്റെ...

75 കുപ്പി മദ്യവുമായി യുവാവ്​ പിടിയിൽ

0
ക​രു​നാ​ഗ​പ്പ​ള്ളി: പോ​ലീ​സി​നെ ആ​ക്ര​മി​ച്ച പ്ര​തി 75 കു​പ്പി മ​ദ്യ​വും ആ​യി എ​ക്‌​സൈ​സ്...

ദക്ഷിണ കൊറിയയിൽ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി അപകടം ; ഒമ്പത് പേർ മരിച്ചു

0
സോൾ : ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിൽ കാർ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി...

വെൺപാലവട്ടം അപകടം : സഹോദരി സിനിക്കെതിരെ കേസെടുത്തു ; ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം വെൺപാലവട്ടത്ത് സ്കൂട്ടറിൽ നിന്നും സിമി എന്ന യുവതി വീണുമരിച്ച...