Monday, April 21, 2025 6:29 am

27 ടൺ മെഡിക്കൽ ഉപകരണങ്ങളുമായി ബ്രിട്ടീഷ് വിമാനം ; 1000 വെന്റിലേറ്ററുകളും ഉടൻ

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ : ഓക്സിജന്‍ സിലിണ്ടറുകള്‍ ഉള്‍പ്പെടെ 27 ടൺ മെഡിക്കൽ ഉപകരങ്ങളുമായി ബ്രിട്ടീഷ് വിമാനം ഇന്ത്യയിലെത്തി. 1000 വെന്റിലേറ്ററുകളും ഉടനെത്തുമെന്നാണ് വിവരം.

ആയിരം വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള അടിയന്തിര സഹായം ഇന്ത്യയ്ക്ക് നൽകാനാണ് ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഓക്സിജൻ സിലിണ്ടറിനൊപ്പം ശ്വസന സഹായികൾ, ഓക്സിജൻ സാച്വറേഷൻ മോണിറ്ററുകൾ, കെയർ പായ്ക്കുകൾ, എന്നിവയുൾപ്പെടെ 1349 ഐറ്റങ്ങളടങ്ങിയ ചരക്കുവിമാനമാണ് ആദ്യം ഡൽഹിയിലേക്ക് എത്തിയത്. ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വിവിധ ചാരിറ്റികൾ വഴി സമാഹരിച്ച സാധനങ്ങളും ഇതോടൊപ്പം എത്തുന്നുണ്ട്.

ഇന്ത്യയിൽ രണ്ടാം കോവിഡ് വ്യാപനം ആരംഭിച്ചപ്പോൾതന്നെ 200 വെന്റിലേറ്ററുകളും 495 ഓക്സിജൻ കോൺസെൻട്രേറ്ററുകളും മൂന്ന് ഓക്സിജൻ ജനറേഷൻ യൂണിറ്റുകളും നൽകി ബ്രിട്ടൻ സഹായിച്ചിരുന്നു. ഇതിനു പുറമേ ആയിരം വെന്റിലേറ്ററുകൾകൂടി എത്തിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയ്ക്കെല്ലാം പുറമെയാണ് ഹൈക്കമ്മീഷൻ സമാഹരിച്ച ഉപകരണങ്ങളും ഓക്സിജൻ സിലിണ്ടറുകളുമടക്കം 27 ടൺ സാമഗ്രികളുമായി പ്രത്യേക വിമാനം ഇന്നലെ ഇന്ത്യയിലേക്ക് തിരിച്ചത്.

ഖൽസ എയ്ഡ് എന്ന സംഘടനയുമായി സഹകരിച്ച് കഴിഞ്ഞ ശനിയാഴ്ച 200 ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെർജിൻ അറ്റ്ലാന്റിക് വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചിരുന്നു. റെഡ് ക്രോസ് സമാഹരിക്കുന്ന ജീവൻ രക്ഷാ ഉപകരണങ്ങൾ ഇന്ത്യയിലെത്തിക്കാൻ ഈ ആഴ്ചത്തെ ആറു വിമാനങ്ങളിൽ ബ്രിട്ടൻ ഫ്രീ കാർഗോ സ്പേസ് അനുവദിച്ചിട്ടുണ്ട്.

ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും മാസ് വാക്സിനേഷനിലൂടെയും കോവിഡിനെ വരുതിയിലാക്കി പ്രതിദിന മരണം പത്തിൽ താഴെയാക്കിയ ബ്രിട്ടൻ ഇതിനായി അനുവർത്തിച്ച നടപടിക്രമങ്ങളും വൈദഗ്ധ്യവും ഇന്ത്യയുമായി പങ്കുവെയ്ക്കുന്നുണ്ട്. ഹെൽത്ത് സെക്രട്ടറി മാറ്റ് ഹോനോക്കും ബ്രിട്ടീഷ് ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റിയും സയന്റിഫിക് അഡ്വൈസർ പാട്രിക് വാലൻസും ഇന്ത്യൻ ആരോഗ്യമന്ത്രിയുമായും വിവിധ വകുപ്പു സെക്രട്ടറിമാരുമായും ആശയ സമ്പർക്കം നടത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള വെർച്വൽ നയതന്ത്ര മീറ്റിൽ പങ്കെടുക്കവേ പ്രധാനമന്ത്രി ബോറിസ് ജോൺസണും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടന്‍ ഇക്കാര്യത്തിൽ ഇന്ത്യയുമായുള്ള സഹകരണത്തിന് ആക്കം കൂട്ടിയത്.

എൻഎച്ച്എസ് ഇംഗ്ലണ്ട് പ്രത്യേകം ക്ലിനിക്കൽ അഡ്വൈസറി ഗ്രൂപ്പ് രൂപീകരിച്ച് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി കോവിഡ് മാനേജ്മെന്റ് രംഗത്തെ വൈദഗ്ധ്യം പങ്കുവെയ്ക്കും. ഗവേഷകരും നഴ്സിംങ് ഹെൽത്ത് പ്രഫഷണലുകളും ഡോക്ടർമാരും അടങ്ങുന്നതാണ് ഈ ക്ലിനിക്കൻ അഡ്വൈസറി ഗ്രൂപ്പ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഈസ്റ്റ് ബംഗാളിനെ തോൽപിച്ച് മഞ്ഞപ്പട സൂപ്പർ കപ്പ് ക്വാർട്ടറിൽ

0
ഭുവനേശ്വർ: ഈസ്റ്റർ ദിനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉയിർത്തെഴുന്നേൽപ്പിനാണ് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം...

ഐപിഎൽ ; പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകർത്ത് ബെംഗളൂരു

0
മുല്ലാൻപൂർ: വിരാട് കോഹ്‌ലി മുന്നിൽനിന്നു നയിച്ച മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്...

ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന് നിർണായക യോഗങ്ങള്‍

0
കൊച്ചി : ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന്...