Thursday, April 25, 2024 8:26 am

സിദ്ദിഖ് കാപ്പനെ വീണ്ടും മധുര ജയിലിലേക്ക് മാറ്റി ; കൊവിഡ് രോഗിയായിട്ടും ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം

For full experience, Download our mobile application:
Get it on Google Play

ദില്ലി : മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റി. ഭാര്യയെയോ അഭിഭാഷകനെയോ അറിയിക്കാതെയാണ് സിദ്ദിഖ് കാപ്പനെ എയിംസില്‍ നിന്ന് മഥുരയിലേക്ക് മാറ്റിയത്. യുപി പോലീസ് നിർബന്ധപൂർവ്വം ഡിസ്ചാർജ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നും  കൊവിഡ് പരിശോധന നടത്തി നെഗറ്റീവായോ എന്ന് ഉറപ്പുവരുത്തിയില്ലെന്നും കാപ്പന്റെ  കുടുംബം ആരോപിച്ചു.

വിദ്ഗ്ധ ചികിത്സക്കായി ദില്ലിയിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ  അടിസ്ഥാനത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പനെ എയിംസിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ എയിംസിലെ ചികിത്സ അവസാനിപ്പിച്ച് രഹസ്യമായി യുപി പോലീസ് കാപ്പനെ മധുര ജയിലിലേക്ക് കൊണ്ടു പോവുകയായിരുന്നു. എയിംസിലെ പരിശോധനയില്‍ കൊവിഡ‍് ആണെന്ന് സ്ഥിരീകരിച്ച കാപ്പനെ തിരികെ കൊണ്ടുപോകുമ്പോള്‍ നെഗറ്റീവാണോയെന്ന് ഉറപ്പ് വരുത്തിയില്ലെന്ന് കാപ്പന്റെ  ഭാര്യ റെയ്ഹാനത്ത് ആരോപിച്ചു.

മധുരയിലെ ജയിലില്‍ നിന്ന് കൊവിഡ് സ്ഥീരികരിച്ച സിദ്ധിഖ് കാപ്പന്‍ കൊവിഡ് മുക്തനായെന്ന റിപ്പോർട്ടാണ് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയത്. ഇതിന് ശേഷം എയിംസില്‍ വെച്ച് നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ എങ്ങനെയാണ് പ്രമേഹ രോഗിയായ ഒരാള്‍ കൊവിഡ‍് നെഗറ്റീവ് ആയതെന്ന് കുടുംബം മധുര ജയില്‍ പോലീസ് സൂപ്രണ്ടിന് നല്‍കിയ കത്തില്‍ ചോദിച്ചു. ജയിലില്‍ വെച്ച് കാപ്പനെ കാണണമെന്ന് ആവശ്യപ്പെട്ട് കുടുംബം കത്ത് നല്‍കിയിട്ടുണ്ട്. എയിംസില്‍ വെച്ച് കാപ്പനെ കാണാന്‍ അനുവദിക്കണമെന്ന് ഭാര്യ  ആവശ്യപ്പെട്ടിരുന്നുങ്കിലും പോലീസ് അനുവദിച്ചിരുന്നില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബം​ഗ​ളൂ​രു- കൊ​ച്ചു​വേ​ളി ഇ​ല​ക്ഷ​ൻ സ്പെ​ഷ​ൽ സർവീസ് ഇ​ന്ന്

0
കൊ​ല്ലം: ബം​ഗ​ളൂ​രു​വി​ൽ​ നി​ന്ന് കൊ​ച്ചു​വേ​ളി​യി​ലേ​ക്ക് ഇ​ല​ക്ഷ​ൻ സ്പെ​ഷ​ൽ ട്രെ​യി​ൻ ദ​ക്ഷി​ണ റെ​യി​ൽ​വേ...

‘ഞങ്ങൾ എവിടെയും പോകില്ല’ ; യു.എസ് വിലക്കിനെതിരെ ടിക് ടോക് സി.ഇ.ഒ

0
വാഷിങ്ടൺ : യു.എസിൽ വിലക്ക് വന്നതിന് പിന്നാലെ പ്രതികരിച്ച് ടിക് ടോക്...

യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; തകർത്തെറിഞ്ഞ് സഖ്യസേന

0
അമേരിക്ക: യെമൻ തീരത്ത് യുഎസിന്‍റെ നേതൃത്വത്തിലുള്ള സഖ്യസേന ഹൂതി വിമതർ വിക്ഷേപിച്ച...

നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് ; പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

0
കല്പറ്റ: നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുൻ കുറ്റക്കാരനാണെന്ന് കോടതി...