കൊവിഡ് പ്രതിസന്ധി ; പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

For full experience, Download our mobile application:
Get it on Google Play

ദില്ലി : കൊവിഡ് പ്രതിരോധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. പ്രതിരോധ മരുന്ന് ജനിതകമാറ്റം വന്ന വൈറസുകള്‍ക്ക് ഫലപ്രദമാണോ എന്ന് ശാസ്ത്രീയമായി പരിശോധിക്കണമെന്ന് രാഹുല്‍ ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടു. കൊവിഡ് വാക്‌സീന്‍ നല്‍കുന്നതിന്റെ വേഗത കൂട്ടണമെന്നും വൈറസിന്റെ ജനിതക മാറ്റം കണ്ടെത്തണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംവിധാനവും ഉപയോഗിക്കണമെന്നും കൊവിഡ് ജനിതക മാറ്റങ്ങള്‍ തുടക്കം മാത്രമാണെന്നും രാഹുല്‍ ഓര്‍മ്മിപ്പിച്ചു.

ലോകത്തെ ഓരോ ആറുപേരിലും ഒരാള്‍ ഇന്ത്യക്കാരനാണ്. രാജ്യത്തിന്റെ വലുപ്പവും ജനിതക വൈവിധ്യവും സങ്കീര്‍ണതയും കൊവിഡിന് വേഗത്തില്‍ ജനിതക മാറ്റം സംഭവിക്കാനുള്ള ഫലഭുയിഷ്ടമായ സ്ഥലമാക്കി മാറ്റുന്നുവെന്നും രാഹുല്‍ ഗാന്ധി കത്തില്‍ പറഞ്ഞു. വാക്‌സീന്‍ നയത്തിന്റെ അഭാവം കേന്ദ്ര സര്‍ക്കാരില്‍ കാണുന്നുണ്ട്. എത്രയും വേഗത്തില്‍ വാക്‌സീന്‍ വിതരണം പൂര്‍ത്തിയാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....