Friday, May 3, 2024 10:04 am

നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് ; പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കല്പറ്റ: നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി-രണ്ട് ജഡ്ജി എസ്.കെ. അനിൽകുമാറാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസിൽ 29-ന് ശിക്ഷ വിധിക്കും. 2021 ജൂൺ 10-ന് രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പം ഇരട്ടക്കൊല നടന്നത്. പത്മാലയത്തിൽ കേശവൻ (75), ഭാര്യ പത്മാവതി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ കേശവൻ സംഭവസ്ഥലത്തുവെച്ചും ഭാര്യ പത്മാവതി വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മണിക്കൂറുകൾക്കുള്ളിലും മരിച്ചു.

മൂന്നുമാസത്തിനുശേഷം സെപ്റ്റംബർ 17-നാണ് പ്രതി അയൽവാസിയായ നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അർജുൻ അറസ്റ്റിലാവുന്നത്. മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്. അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെ നേതൃത്വത്തിൽ 41 അംഗ അന്വേഷണസംഘം രൂപവത്കരിച്ചാണ് കേസന്വേഷിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റാന്നിയില്‍ ഇടിഞ്ഞുവീണ വീടിന്‍റെ സംരക്ഷണ ഭിത്തിയുടെ കല്ല് മാറ്റുന്ന ജോലികൾ ആരംഭിച്ചു

0
റാന്നി : റോഡിലേക്ക് ഇടിഞ്ഞുവീണ വീടിന്‍റെ സംരക്ഷണ ഭിത്തിയുടെ കല്ല് മാറ്റുന്ന...

വോട്ടെണ്ണൽ ദിവസം രാഹുലിന് ഭാരത് ജോഡോ യാത്രക്ക് പകരം കോൺഗ്രസിനെ കണ്ടെത്താനുള്ള യാത്ര നടത്തേണ്ടി...

0
ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് അമിത് ഷാ. തെരഞ്ഞെടുപ്പിൽ...

കൊട്ടാരക്കര കലയപുരത്ത് റോഡ് വശത്ത് നിർത്തിയിട്ട കാറിൽ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊട്ടാരക്കര : കൊല്ലം കൊട്ടാരക്കര കലയപുരത്ത് റോഡ് വശത്ത് നിർത്തിയിട്ട കാറിൽ...

ബോയിംഗ് വിസില്‍ബ്ലോവര്‍ ; രണ്ടാമത്തെ ആളും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

0
യു എസ് : ബോയിംഗ് വിമാനങ്ങളില്‍ ഗുരുതരമായ സുരക്ഷാ പിഴവ് ചൂണ്ടിക്കാണിച്ച...