സംസ്ഥാനത്ത് വിൽക്കുന്ന പഴം പച്ചക്കറികളിൽ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തി ; മുന്നറിയിപ്പ് നൽകി അധികൃതർ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കേരള സർവകലാശാലാ ‘സേഫ് റ്റു ഈറ്റ്’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്ത് വിൽക്കുന്ന പഴം പച്ചക്കറികളിൽ 18 ശതമാനത്തോളം കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തി. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ശേഖരിച്ച സാമ്പിളുകളിലാണ് ആരോഗ്യത്തിന് ഹാനികരമായ കീടനാശിനിയുടെ സാന്നിദ്ധ്യം വ്യക്തമായത്.192 സാമ്പിളുകളിൽ 127 എണ്ണത്തിൽ കീടനാശിനിയുടെ സാന്നിദ്ധ്യമുണ്ട്. പഴവർഗങ്ങളിൽ 18.03 ശതമാനവും പച്ചക്കറികളിൽ 12.21 ശതമാനത്തിലുമാണ് കീടനാശിനി സാന്നിദ്ധ്യം.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിട്ടി ഓഫ് ഇന്ത്യ നിശ്ചയിച്ച അനുവദനീയമായ പരിധിക്ക് മുകളിലാണ് ഈ കണക്കുകൾ. 16 കീടനാശിനികൾ, നാല് കുമിൾ നാശിനികൾ, ഒരു കളനാശിനി എന്നിവയുടെ അംശം പച്ചക്കറികളിലും പഴവർഗങ്ങളിലും കണ്ടെത്തിയിരുന്നു.നേരത്തേ ഒക്ടോബൾ മുതൽ ഡിസംബർ വരെ മൂന്നുമാസക്കാലത്തെ പരിശോധനയിൽ 16.75 ശതമാനം കീടനാശിനി സാന്നിദ്ധ്യം പഴം പച്ചക്കറികളിൽ കണ്ടെത്തിയിരുന്നു. (പച്ചക്കറികളിൽ 14.38 ശതമാനവും പഴങ്ങളിൽ23.21 ശതമാനവും). 209 സാമ്പിളുകയായിരുന്നു പരിശോധിച്ചത്. 135ലും കീടനാശിനി അംശം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി രണ്ടാഴ്ചയായിട്ടും വിഷയത്തിൽ സംസ്ഥാന...

0
കോഴിക്കോട്: പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി...

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...