പത്മഭൂഷണ്‍ ലഭിച്ച ഭാര്യാമാതാവ് സുധാ മൂര്‍ത്തിയെ അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പത്മഭൂഷണ്‍ ലഭിച്ച ഭാര്യാമാതാവ് സുധാ മൂര്‍ത്തിയെ അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഭാര്യ അക്ഷതാ മൂര്‍ത്തി സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയ്ക്ക് മറുപടിയായാണ് സുനക് പ്രതികരണവുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തി രാഷ്ട്രപതി ദ്രൗപദി മൂര്‍മുവില്‍ നിന്ന് പത്മഭൂഷണ്‍ ഏറ്റുവാങ്ങിയത്. ഈ ചടങ്ങില്‍ മകളായ അക്ഷതാ മൂര്‍ത്തിയും പങ്കെടുത്തിരുന്നു.

അവാര്‍ഡ് ഏറ്റുവാങ്ങുന്ന വീഡിയോ അക്ഷതാ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്ക് വെച്ചിരുന്നു. ഈ വീഡിയോയ്ക്ക് താഴെയാണ് അഭിമാന ദിനം എന്ന കമന്റ് പോസ്റ്റ് ചെയ്ത് ഭാര്യാമാതാവിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് രാഷ്ട്രം സുധാ മൂര്‍ത്തിക്ക് പദ്മഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചത്. ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണും എഴുത്തുകാരിയുമായ സുധാ മൂര്‍ത്തി ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍.നാരായണ മൂര്‍ത്തിയുടെ ഭാര്യയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...