ജെബി മേത്തറുടെ ഇരട്ട പദവി അംഗീകരിക്കാനാവില്ലെന്ന് എം.പിമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം ; ഭാരവാഹി പട്ടികയുടെ പേരിൽ മഹിളാ കോൺഗ്രസിൽ പൊട്ടിത്തെറി. ഭാരവാഹിപട്ടികക്ക് എതിരെ ഒൻപത് എംപിമാർ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെയ്ക്ക് കത്തയച്ചു. ജെബി മേത്തറുടെ ഇരട്ട പദവി അംഗീകരിക്കാനാവില്ല എന്നാണ് എം.പിമാർ പറയുന്നത്. മഹിളാകോൺഗ്രസിന്റെ നാല് വൈസ് പ്രസിഡന്റുമാരെയും 18 ജനറൽ സെക്രട്ടറിമാരെയും 14 ജില്ലാ പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചുള്ള പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് സംഘടനക്കുള്ളിൽ കൂട്ടപരാതി ഉയർന്നത്. സംഘടനാ പ്രവർത്തനത്തിൽ സജീവമായ പലരെയും തഴയുന്നതാണ് ഭാരവാഹി പട്ടികയെന്ന് ആരോപിച്ചു 9 എംപിമാർ കോൺ​ഗ്രസ് അധ്യക്ഷന് പരാതി നൽകി.

കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ പോലും അറിയാതെയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത് എന്നും ആക്ഷേപമുണ്ട്. ഒരാൾക്ക് ഒരുപദവി എന്നത് റായ്‌പുർ ചിന്തൻ ശിബിരത്തിലും കോഴിക്കോട് ചിന്തൻശിബിരത്തിലും അംഗീകരിച്ചതാണ്. എന്നാൽ എം.പിയായ ജെബി മേത്തർ അധ്യക്ഷയായി തുടരുന്നതിനാൽ ഈ തീരുമാനം അട്ടിമറിക്കപ്പെട്ടു. ബാരിക്കേഡിന് മുകളിൽ കയറുന്നവർക്ക് മാത്രമേ സ്ഥാനമുള്ളൂ എന്നും പരാതിക്കത്തിൽ വിമർശം ഉന്നയിക്കുന്നുണ്ട്. മഹിളാ കോൺഗ്രസിന്റ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടതായിരുന്നു എന്ന് ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചു. ഇരട്ട പദവിയിൽ അഭിപ്രായം പറയാൻ ഇല്ലെന്നും ഷാനി മോൾ ഉസ്മാൻ വ്യക്തമാക്കി.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...