പള്ളിയില്‍ വോട്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തവെ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം കുത്തേറ്റ് മരിച്ചു ; അക്രമി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ :പള്ളിയില്‍ വോട്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തവെ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം കുത്തേറ്റ് മരിച്ചു. അക്രമിയെ അറസ്റ്റ് ചെയ്തു. കിഴക്കന്‍ ഇംഗ്ലണ്ടിലെ എസ്സെക്സിലെ സൗത്ത് ഹെന്‍ഡ് വെസ്റ്റില്‍നിന്നുള്ള പാര്‍ലമെന്റ് ​ അംഗമായ​ ഡേവിഡ്​ ​അമേസ്​ (69) ആണ്​ മരിച്ചത്​. വെള്ളിയാഴ്ച ഉച്ചക്ക്​ ഒന്നിന്​ ലീ-ഓണ്‍-സീയിലെ ബെല്‍ഫെയര്‍സ് മെത്തഡിസ്റ്റ് പള്ളിയിലാണ്​ സംഭവം. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ  കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമാണ്​ ഇദ്ദേഹം.

സംഭവത്തില്‍ 25കാരനെ അറസ്റ്റ്​ ചെയ്​തതായും ഇയാളുടെ പിന്നില്‍ മറ്റാരുമില്ലെന്നും ​പോലീസ്​ അറിയിച്ചു. കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു. നിരവധി തവണ ഡേവിഡിന്​​ കുത്തേറ്റതായി ദൃക്​സാക്ഷികള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ  ജീവന്‍ രക്ഷിക്കാന്‍ ഉടന്‍ തന്നെ വൈദ്യസഹായങ്ങള്‍ നല്‍കിയെങ്കിലും എല്ലാം വിഫലമായി.

ഡേവിഡിന്റെ  മരണത്തില്‍ പാര്‍ലമെന്‍റിലെ മറ്റു അംഗങ്ങള്‍ നടുക്കം രേഖപ്പെടുത്തി. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച ഇദ്ദേഹം വോട്ടര്‍മാരുമായി പതിവായി കൂടിക്കാഴ്ച നടത്തിയിരുന്നു. 1983ല്‍ ബാസില്‍ഡണിനെ പ്രതിനിധീകരിച്ചാണ്​ ഡേവിഡ്​ ആദ്യമായി പാര്‍ലമെന്‍റിലെത്തുന്നത്​. 1997ല്‍​ സൗത്ത്ഹെന്‍ഡ് വെസ്റ്റിലേക്ക്​ തട്ടകം മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...

ഓഫീസുകളുടെ ശുചിത്വമില്ലായ്മയിൽ കടുത്ത അമർഷം ; സർക്കാർ ശൗചാലയം സ്വയം കഴുകി വൃത്തിയാക്കി മന്ത്രി

0
അമരാവതി: തെലങ്കാനയില്‍ തഹസില്‍ദാര്‍ ഓഫീലിലെ വൃത്തിഹീനമായ ശൗചാലയം വൃത്തിയാക്കി മന്ത്രി. സാംസ്‌കാരിക...

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്....