മിനി ലോറി തകരാറിലായി ; മണല്‍ കടത്തുകാര്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കീഴ്മാട് : അനധികൃതമായി മണല്‍ കൊണ്ടുപോകുന്നതിനിടെ മിനി ലോറി തകരാറിലായതിനെ തുടര്‍ന്ന് മണല്‍ കടത്തുകാര്‍ പോലീസ് പിടിയിലായി. തോട്ടുമുഖം മഹിളാലയം കവലക്ക് സമീപമാണ് സംഭവം. പുഴയോട് ചേര്‍ന്ന ആളൊഴിഞ്ഞ പുരയിടം വഴി മിനി ലോറി കൊണ്ടുവന്നാണ് പെരിയാറില്‍ നിന്ന് മണല്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

വ്യാഴാഴ്ച്ച അര്‍ധരാത്രിയായിരുന്നു മണല്‍ കടത്ത്. ഇവിടെ നിന്ന് മെയിന്‍ റോഡിലേക്കുള്ള ഇടവഴിയില്‍ വെച്ച്‌ ലോറിയുടെ ടയര്‍ കുഴിയില്‍ കുടുങ്ങുകയായിരുന്നു. ഇതേതുടര്‍ന്ന് ജെ.സി.ബി ഉപയോഗിച്ച്‌ ലോറി പൊക്കിമാറ്റാന്‍ ശ്രമിച്ചതോടെ ആക്‌സില്‍ ഒടിഞ്ഞു. ഇതോടെ ലോറി ഇവിടെ കുടുങ്ങി. രാവിലെ ലോറിയും മണലും കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് വന്ന് മണല്‍ ഇറക്കിയ ശേഷം ലോറി ശരിപ്പെടുത്തുകയും മണലും ലോറിയും കസ്‌റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

പെരിയാറില്‍ മണല്‍വാരല്‍ നിര്‍ബാധം തുടരുന്നതായി കാലങ്ങളായി ആരോപണമുണ്ട്. രാത്രികാലങ്ങളില്‍ മണല്‍വാരല്‍ നിത്യേന നടക്കുന്നുണ്ട്. ഈ വിവരം പോലീസ് അധികാരികളെ അറിയിക്കുന്നുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടാകാറില്ല. ബോട്ട് സംവിധാനം ഇല്ലാത്തതുകൊണ്ട് നടപടിയെടുക്കാന്‍ സാധ്യമല്ല എന്നാണ് അധികാരികള്‍ പറയുന്നത്. മണല്‍ മാഫിയകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് എഡ്രാക്ക് കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്  കെരീം കല്ലുങ്കല്‍ ഡിവൈ.എസ്.പിയോട് ആവശ്യപ്പെട്ടു. പെരിയാറിനെ സംരക്ഷിക്കുന്ന കാര്യത്തില്‍ അതീവ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...