കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഖാദി വില്‍പനയില്‍ 30%വര്‍ധന

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഖാദി വില്‍പനയില്‍ 30%വര്‍ധന. 2025, ഏപ്രില്‍, മേയ്, ജൂണ്‍ ജൂലൈ മാസങ്ങളില്‍ 1.36 കോടി രൂപയുടെ വിപണനമാണ് കോഴിക്കോട് മിഠായി തെരുവിലെ ഖാദി എംപോറിയത്തില്‍ നടന്നത്. 2026ല്‍ ഇതേ നാലുമാസങ്ങളിലായി അത് 1.63 കോടി രൂപയായി ഉയര്‍ന്നു. 26.6 ലക്ഷം രൂപയുടെ വില്‍പന വര്‍ധനയാണ് കഴിഞ്ഞ നാലുമാസം ഉണ്ടായത്. ഖദര്‍പ്രിയരായ നേതാക്കള്‍ അധികാരത്തിലെത്തിയതോടെയാണ് ഈ മാറ്റമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന് വിഡി സതീശന്‍ അധികാരമേറ്റ മേയില്‍ മാത്രം പല ഔട്ട്‌ലെറ്റുകളിലും വില്‍പന ഇരട്ടിയായി. കോഴിക്കോട് ഖാദി എംപോറിയത്തില്‍ 2025 മേയില്‍ 24.6 ലക്ഷത്തിന്റെ കച്ചവടം നടന്ന സ്ഥാനത്ത് ഈ വര്‍ഷം മേയില്‍49.2 ലക്ഷത്തിന്റെ തുണിത്തരങ്ങളാണ് വിറ്റത്. ഖദര്‍ധാരികളായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലസ്ഥാനത്തേക്ക് സത്യപ്രതിജ്ഞാ ചടങ്ങിനായി യാത്ര തിരിച്ചത് വിപണിയിലും നിഴലിച്ചതായി ജീവനക്കാര്‍ പറയുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...