കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പുതുവർഷ പിറവിക്കും പിടിച്ച് നിർത്താനാകാതെ ചിക്കൻ വില. ഇറച്ചിക്കോഴി വിലയും സ്വർണ വില പോലെ കുതിച്ചുയരുകയാണ്. ക്രിസ്തുമസിന് 165 രൂപയായിരുന്നു ഒരു കിലോ ഇറച്ചിക്കോഴിയുടെ വില. ഇതിന് ശേഷം 2 ആഴ്ചയ്ക്കുള്ളിൽ 80 രൂപയിലേറെ വിലയാണ് ഇറച്ചിക്കോഴിക്ക് കൂടിയത്. സാധാരണ വിപണിയിൽ 290 രൂപയാണ് ബ്രോയിലർ കോഴിക്ക് ഈടാക്കുന്നത്. ഫാമുടമകൾ വില കുത്തനെ വില കൂട്ടുന്നുവെന്നാണ് കടയുടമകൾ വിശദമാക്കുന്നത്. ലെഗോൺ കോഴിക്ക് 230 രൂപയാണ് ഇന്നത്തെ വില. വില കൂടുന്നുണ്ടെങ്കിലും ആവശ്യക്കാരുണ്ടെന്നാണ് കച്ചവടക്കാരുടെ പ്രതികരണം.

വില വർധനവ് ഒരാഴ്ച കൂടി തുടർന്നേക്കുമെന്നാണ് കച്ചവടക്കാർ വിശദമാക്കുന്നത്. ആഘോഷ സീസണുകളിൽ ഇറച്ചിക്കോഴി വില ഉയരുന്നത് പതിവാണെങ്കിലും ഇത്രയും വർദ്ധനവ് ആദ്യമായാണെന്നാണ് കച്ചവടക്കാർ വിശദമാക്കുന്നത്. വരും ദിവസങ്ങളിൽ വിപണിയിൽ സർക്കാർ ഇടപെടലുകളുണ്ടായില്ലെങ്കിൽ 330ലേക്ക് ഇറച്ചിക്കോഴി വിലയെത്തുമെന്ന മുന്നറിയിപ്പും കച്ചവടക്കാർ മുന്നോട്ട് വയ്ക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...