സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപണം ; യുവതിക്ക് സഹോദരന്റെ ക്രൂരമര്‍ദനം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്ക് സഹോദരന്റെ ക്രൂര മര്‍ദ്ദനം. എറണാകുളം ആലങ്ങാട് സ്വദേശി ജോമോള്‍ക്കാണ് മര്‍ദനമേറ്റത്. സഹോദരന്‍ ജോയ്‌സണും ഭാര്യയും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. സ്വര്‍ണം മോഷ്ടിച്ചെന്നത് വ്യാജ ആരോപണമെന്ന് എഫ്‌ഐആര്‍. വാടക വീട്ടില്‍ വച്ച് ഇന്നലെയായിരുന്നു സംഭവം. കുറച്ച് നാളുകളായി ജോയ്‌സണും ജോമോളും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ജോമോളുടെ മേല്‍ ഒരു സ്വര്‍ണമോഷണ ആരോപണം നിലനിനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജോമോള്‍ പൊലീസില്‍ പരാതി നല്‍കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. മൊബൈല്‍ ഫോണ്‍ വലിച്ചെറിയുകയും തലയിലടക്കം ക്രൂരമായി ആക്രമിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

സഹോദരന്‍ തന്നെ ഒരുപാട് ഉപദ്രവിച്ചെന്ന് യുവതി പറയുന്നു. മുടിക്ക് കുത്തി പിടിച്ച് മതിലോട് ചേര്‍ത്ത് തല അമര്‍ത്തി. മുറിയില്‍ പൂട്ടിയിട്ടശേഷം ചൂല് കൊണ്ട് സഹോദനന്റെ ഭാര്യ അടിച്ചു. എനിക്ക് ഭ്രാന്താണെന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് അവര്‍ എന്നെ ഉപദ്രവിച്ചത്. എന്താ കാരണം എന്ന് പോലും എനിക്ക് അറിയില്ല. ഷോള്‍ ഇട്ട് കഴുത്തില്‍ മുറുക്കാന്‍ പോലും നോക്കി. അവരുടെ ഗോള്‍ഡ് മാറ്റി വച്ച ശേഷം എന്നെ എല്ലാവരുടേയും മുന്നില്‍ കള്ളിയാക്കാന്‍ നോക്കി – യുവതി പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...