കുമ്പഴ – പുതുപ്പറമ്പില്‍ ബ്രദര്‍ ജിതിന്‍ ജേക്കബ് (30) മംഗലാപുരത്തുവെച്ച്  കാറപകടത്തില്‍ മരണമടഞ്ഞു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴ – പുതുപ്പറമ്പില്‍ ബ്രദര്‍ ജിതിന്‍ ജേക്കബ് (27) മംഗലാപുരത്തുവെച്ച്  കാറപകടത്തില്‍ മരണമടഞ്ഞു. ഇന്ന് രാവിലെ ആറു മണിക്ക് മംഗലാപുരത്തിനു സമീപം വെച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ജിതിനും കൂടെയുണ്ടായിരുന്ന ഒരു പ്രൊഫസറും തല്‍ക്ഷണം മരിച്ചു.  പ്രൊഫസറുടെ മകന്‍  പരിക്കുകളോടെ രക്ഷപെട്ടു. അപകടത്തില്‍ കാര്‍ നിശ്ശേഷം തകര്‍ന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

തിരുവനന്തപുരം ബഥനി സന്യാസ സമൂഹത്തിലെ അംഗവും അവസാന വര്‍ഷ വൈദിക വിദ്യാര്‍ത്ഥിയായിരുന്നു ബ്രദര്‍ ജിതിന്‍ ജേക്കബ്. പരിശീലനവുമായി  ബന്ധപ്പെട്ട് മംഗലാപുരത്ത് എത്തിയ ജിതിന്‍ രാവിലെ പള്ളിയിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. കുമ്പഴ സെന്റ്‌ മേരീസ് മലങ്കര കത്തോലിക്ക ദേവാലയ അംഗവും  നെടുമനാല്‍ പുതുപ്പറമ്പില്‍ (സാം ടെക്സ്റ്റയില്‍സ്)  ജേക്കബ് – മേഴ്സി ദമ്പതികളുടെ മൂത്ത മകനാണ് ജിതിന്‍. നിഥിന്‍ ജേക്കബ്, ആല്‍ബിന്‍ ജേക്കബ് എന്നിവര്‍ സഹോദരങ്ങളാണ്.


new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...