Monday, May 27, 2024 9:53 pm

സഹോദരിയെ കഴുത്തറുത്ത് കൊന്ന് മുറിച്ചെടുത്ത തലയുമായി പോലീസ് സ്റ്റേഷനിലേക്ക് ; സഹോദരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ലക്നൗ : ഉത്തർപ്രദേശിൽ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ. യുപിയിൽ ബരാബങ്കിയിലാണ് സഹോദരിയെ കഴുത്തറുത്ത് കൊന്നത്. പ്രണയത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്ക് കാരണം. ആഷിഫയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സഹോദരൻ മുഹമ്മദ് റിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രാമത്തിലെ തന്നെ ഒരു യുവാവുമായി സഹോദരിക്കുണ്ടായിരുന്ന ബന്ധമാണ് കൊലയ്‌ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ റിയാസ് സഹോദരി ആഷിഫയുമായി വഴക്കിട്ടിരുന്നതായി നാട്ടുകാർ പറയുന്നു. ഇതിന് ശേഷം വീട്ടിൽ നിന്ന് എങ്ങോട്ടോ പോയിരുന്നു. തിരികെ വന്ന ശേഷം സഹോദരിയോട് വസ്ത്രങ്ങൾ കഴുകാൻ പറഞ്ഞു. തുടർന്ന് ആഷിഫ അലക്കാനുള്ള വെള്ളമെടുക്കുന്നതിനിടെ റിയാസ് കത്തി കൊണ്ട് യുവതിയുടെ കഴുത്തിൽ പലതവണ കുത്തുകയായിരുന്നു. കഴുത്ത് പൂർണമായും വേർപെടുന്നത് വരെ ആക്രമണം തുടർന്നു. ഇതിനുശേഷം റിയാസ് സഹോദരിയുടെ അറുത്തുമാറ്റിയ തലയുമായി പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. അതിനിടെ കൊലപാതക വിവരം ലഭിച്ച പോലീസിന് റിയാസിനെ വഴിയിൽ വഴിയിൽ വെച്ച് പിടികൂടുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മേയർ ആര്യ രാജേന്ദ്രനെതിരായ കെഎസ്ആർടിസി ഡ്രൈവറുടെ അധിക്ഷേപം ; യദുവിൻ്റെ ഹർജി തളളി

0
തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ച സംഭവത്തിൽ...

നേരിന്റെ വഴിയെ സഞ്ചരിച്ച് നന്മയ്ക്കുവേണ്ടി നിലനിൽക്കുക : അഡ്വ. മാത്യു റ്റി. തോമസ് എം.എൽ.എ

0
തിരുവല്ല : കാലത്തിന്റെ സ്പന്ദനങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന യുവജന സമൂഹമായി വൈ.എം.സി.എ...

പന്തളം നഗരസഭയിലേക്ക് കോൺഗ്രസ് മാർച്ച്

0
പന്തളം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി നഗരസഭ...

കെ കരുണാകരന്റെ ഇളയ സഹോദരന്‍ അന്തരിച്ചു

0
കോഴിക്കോട്: കെ കരുണാകരന്റെ ഇളയസഹോദരന്‍ കെ ദാമോദരമാരാര്‍ അന്തരിച്ചു. 102 വയസായിരുന്നു....