Monday, May 27, 2024 1:23 pm

കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ജില്ലയില്‍ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. വ്യാഴാഴ്ച മാത്രം 27 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇടവിട്ട് മഴ പെയ്യുകയും വെയില്‍ കനക്കുകയും ചെയ്യുന്ന അനുകൂല സാഹചര്യത്തില്‍ കൊതുക് പെരുകുന്നതാണ് ഡെങ്കി വ്യാപനത്തിന് കാരണമാകുന്നത്. ഈ മാസം മാത്രം ജില്ലയില്‍ 65 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനി ബാധിച്ച് ചികിത്സ തേടിയത് 23,925 പേരാണ്. ജില്ലയില്‍ കാക്കൂര്‍, കുറ്റ്യാടി, ഫറോക്ക്, പേരാമ്പ്ര, മേപ്പയ്യൂര്‍ തുടങ്ങിയ ഭാഗങ്ങളിലെല്ലാം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശക്തമായ പനിയും വിട്ടുമാറാത്ത ക്ഷീണവും കഫക്കെട്ടുമാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളായി കാണുന്നത്. ദിവസേന ശരാശരി ആയിരത്തിലധികം പേരാണ് പനിയ്ക്ക് ചികിത്സ തേടി ആശുപത്രികളില്‍ എത്തുന്നത്. എലിപ്പനിയും, എച്ച് വൺ എന്‍ വണ്ണും പനി മൂലം ചികിത്സ തേടിയ ചിലരില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് ചേവരമ്പലത്ത് നാല് വയസുകാരന് ജപ്പാന്‍ ജ്വരവും സ്ഥിരീകരിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോയിപ്രം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് ; ദുരിതത്തില്‍ യാത്രക്കാര്‍

0
പുല്ലാട് : കനത്ത മഴയെത്തുടർന്ന് കോയിപ്രം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായി....

80 കുട്ടികൾക്ക്‌ 100 കോടി വിലവരുന്ന മരുന്ന്‌ സൗജന്യമായി നൽകി കേരളം ; ഇന്ത്യയിൽ...

0
തിരുവനന്തപുരം: 12 വയസിൽ താഴെയുള്ള സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്എംഎ) ബാധിതരായ...

‘നഗരത്തിലെ എല്ലാ കുഴികളും മൂടും’ ; തലസ്ഥാനത്ത് റോഡിലെ കുഴികള്‍ അടച്ച് ബിജെപി കൗണ്‍സിലര്‍മാരുടെ...

0
തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് നിര്‍മാണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരെ കുഴികള്‍ അടച്ചുകൊണ്ടുള്ള പ്രതിഷേധവുമായി...

മാലിന്യം കൊണ്ട് മൂടി അടൂർ ഗാന്ധിസ്മൃതി മൈതാനം ; മൂക്ക് പൊത്തി ആളുകള്‍

0
അടൂർ :  അടൂർ ഗാന്ധിസ്മൃതി മൈതാനം മാലിന്യം കൊണ്ട് നിറഞ്ഞു. മൈതാനത്തിനുള്ളിൽ...