ബിവറേജ് ഔട്ട്ലെറ്റിൽ നിന്ന് 2000 മദ്യകുപ്പികളും സിസിടിവിയുടെ ഡിവിആറും കവർന്ന സഹോദരങ്ങൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇരണിയലിൽ തമിഴ്നാട് ബിവറേജ് ഔട്ട്ലെറ്റിൽ നിന്ന് 2000 മദ്യകുപ്പികളും സിസിടിവിയുടെ ഡിവിആറും കവർന്ന സഹോദരങ്ങൾ പിടിയിൽ. കന്യാകുമാരി കയത്താർ അമ്മൻ കോവിൽ സ്ട്രീറ്റ് സ്വദേശി പണ്ടാരത്തിന്‍റെ മകൻ മംഗളരാജും (38), അനുജൻ കണ്ണനും (32) ആണ് പിടിയിലായത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കാറ്റാടിമൂട് ആഴ്വാർകോവിൽ മണിയൻക്കുഴിയിലുള്ള ബിവറേജ് ഔട്ലെറ്റിലാണ് ഇരുവരും മോഷണം നടത്തിയത്. ബീവറേജ് ഔട്ട്ലെറ്റിന്‍റെ ഷട്ടറിന്‍റെ പൂട്ട് തകർത്ത് ഉള്ളിൽ കയറിയ മോഷ്ടാക്കൾ 2000 മദ്യ കുപ്പികളും സിസിടിവിയുടെ ഡിവിആറും കവർന്നിരുന്നതായി പോലീസ് പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി ഹരി കിരൺ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള എസ്ഐ സനൽ കുമാർ, ജോൺ ബോസ്കോ എന്നിവർ അടങ്ങുന്ന പ്രത്യേക സംഘങ്ങളെ നിയോഗിച്ഛ് അന്വേഷണം നടത്തി വരവെയാണ് പ്രതികൾ പിടിയിലായത്. പ്രതികളുടെ കൈവശം നിന്ന് 380 മദ്യകുപ്പികളും 2,50,000 രൂപയും രണ്ട് കാറുകളും പോലീസ് പിടിച്ചെടുത്തു. കാറിൽ മാധ്യമ പ്രവർത്തകൻ ആണെന്ന് തെറ്റിദ്ധരിപ്പിച്ചു മീഡിയ സ്റ്റിക്കറും പതിപ്പിച്ചിട്ടുണ്ട്. ഇരണിയൽ പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...