കാസർഗോഡ് : കാസർഗോഡ് കുമ്പളയിൽ രണ്ട് പേർ കിണറ്റിൽ വീണ് മരിച്ചു. ധർമ്മത്തടുക്ക സ്വദേശികളായ സഹോദരങ്ങളാണ് മരിച്ചത്. നാരായണൻ (45), ശങ്കർ (35) എന്നിവരാണ് മരിച്ചത്. കിണറ്റിൽ വീണ പശുക്കുട്ടിയെ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബുധനാഴ്ച രാവിലെയാണ് സംഭവം. പശുവിനെ രക്ഷിക്കാനായി കിണറ്റിൽ ആദ്യം ഇറങ്ങിയ ശങ്കർ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നത് കണ്ട് സഹായിക്കാനാണ് നാരായണൻ കിണറ്റിലേക്ക് ഇറങ്ങിയത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് എത്തിയിരുന്നുവെങ്കിലും ഇരുവരും മരിച്ചു. ഇരുവരും ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
കിണറ്റിൽ വീണ പശുക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരങ്ങൾക്ക് ദാരുണാന്ത്യം
RECENT NEWS
Advertisment