സൗഹൃദം നടിച്ചു മാല പിടിച്ചുപറിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൂവാർ തിരുപുറത്ത് സൗഹൃദം നടിച്ചു മാല പിടിച്ചുപറിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. തിരുപുറം കഞ്ചാം പഴിഞ്ഞി സ്വദേശിയായ സഹോദരങ്ങളായ വിനീതിനെയും വിനീഷിനെയുമാണ് പൂവാർ പോലീസ് അറസ്റ്റ് ചെയ്തത്. പൂവാർ  തിരുപുറം സ്വദേശിയായ വിനോയുടെ രണ്ടര പവൻ മാലയാണ് സഹോദരങ്ങൾ സൗഹൃദം നടിച്ചു പിടിച്ചുപറിച്ചത്. പൂവാറിൽ നിന്നിരുന്ന വിനോ എന്ന യുവാവിനെ, സൗഹൃദം നടിച്ചു ജോലി കാര്യങ്ങൾ സംസാരിക്കാൻ എന്ന വ്യാജേന വിനീതും വിനീഷും വീട്ടിലെത്തിച്ചു. ശേഷം വിനോയുടെ ബൈക്കിന്റെ താക്കോൽ കൈക്കലാക്കി. തുടർന്ന് പരസ്പരം വാക്കേറ്റമുണ്ടായി. അതിനു ശേഷം ഇരുവരും ചേർന്ന് വിനോയെ മർദ്ദിച്ച ശേഷം രണ്ടര പവന്റെ മാല പൊട്ടിച്ചു എടുക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

വിനോ ഉടനെ പൂവാർ പോലിസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിൽ രണ്ടു മാസം മുൻപ് വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിലും ഇരുവരും പ്രതികൾ ആണെന്ന് മനസിലായി. ഇവർ ഓട്ടോറിക്ഷയിൽ പോകുന്ന വിവരം ലഭിച്ച പൊലീസ് നെയ്യാറ്റിൻകരയിൽ വച്ച് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും മോഷ്ടിച്ച മാല കണ്ടെത്തി. മാല നെയ്യാറ്റിൻകരയിൽ വിൽക്കാൻ എത്തിയതാണെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പിടിയിലായവര്‍ നിരവധി അടിപിടി കേസുകളിലും പ്രതികളാണെന്ന്  പൂവാർ പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ജെ.പി സൗത്ത് സോൺ കോർഡിനേഷൻ...

0
തിരുവനന്തപുരം: കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...