കൊച്ചി : പച്ചാളത്ത് സ്ത്രീധനത്തിന്റെ പേരിൽ യുവതിയെയും പിതാവിനെയും മർദിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. ചക്കരപ്പറമ്പ് സ്വദേശി ഡയാനയുടെ ഭർത്താവ് ജിപ്സൺ, ഇയാളുടെ പിതാവ് പീറ്റർ എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ ജിപ്സന്റെ മാതാവും പ്രതിയാണെങ്കിലും ഇവരെ പിടികൂടിയിട്ടില്ല. സ്ത്രീധനത്തിന്റെ പേരിൽ ഡയാനയെയും പിതാവ് ജോർജിനെയും ജിപ്സണും കുടുംബവും ക്രൂരമായി മർദിച്ചെന്നാണ് പരാതി. പ്രതികൾ ജോർജിന്റെ കാൽ തല്ലിയൊടിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നായിരുന്നു ആരോപണം.