മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് ; സുനില്‍ നായിക്കിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ യുവമോര്‍ച്ച മുന്‍ നേതാവ് സുനില്‍ നായിക്കിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കെ സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ പണം നല്‍കിയത് സുനില്‍ നായിക്കെന്ന് സുന്ദരയുടെ അമ്മ ബേഡ്ജി തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച് പറഞ്ഞു. മാര്‍ച്ച് 21ന് വീട്ടിലെത്തി പണം നല്‍കിയത് സുനില്‍ നായിക്കും സംഘവുമാണെന്നും അവര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

കെ സുന്ദര നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിന് മുന്‍പ് സുനില്‍ നായിക്ക് സുന്ദരയുടെ വീട്ടിലെത്തിയത് സംബന്ധിച്ചാണ് ചോദ്യം ചെയ്തത്. കേസില്‍ ബിജെപി പ്രാദേശിക നേതാക്കളെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ സുന്ദര മഞ്ചേശ്വരത്ത് മത്സരിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും പണം നല്‍കിയെന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് പോലീസ് കേസ് എടുത്തത്.

പണം നല്‍കിയതില്‍ യുവ മോര്‍ച്ച മുന്‍ നേതാവ് സുനില്‍ നായിക്കിന് പങ്കുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇയാള്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. കെ സുന്ദരയ്ക്ക് രണ്ട് ലക്ഷം രൂപയും 15000 രൂപ വില വരുന്ന ഫോണും നല്‍കിയെന്ന ആരോപണത്തിലാണ് കേസ്. ആദ്യം ബദിയടുക്ക പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

പത്രിക പിന്‍വലിക്കാന്‍ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയ കെ സുന്ദരയുടെ മൊഴി കാസര്‍കോട് ജില്ല ക്രൈംബ്രാഞ്ച് നേരത്തെ എടുത്തിരുന്നു. കൊടകര കുഴല്‍പ്പണ കേസിലും സുനില്‍ നായിക്കിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥിക്ക് കൈക്കൂലി നല്‍കി പത്രിക പിന്‍വലിപ്പിച്ചെന്ന ആരോപണത്തില്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശനാണ് കാസര്‍കോട് എസ്പിക്ക് പരാതി നല്‍കിയത്.

കേസില്‍ വി വി രമേശന്റെ മൊഴി നേരത്തെ പോലീസ് ശേഖരിച്ചിരുന്നു. ബിജെപി നേതാക്കള്‍ ലക്ഷങ്ങള്‍ നല്‍കിയത് കൊണ്ടാണ് താന്‍ തെരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിച്ചതെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അപരനായിരുന്ന സ്ഥാനാര്‍ത്ഥി കെ സുന്ദര വെളിപ്പെടുത്തിയത്. ബിജെപി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്ന് സുന്ദര പറഞ്ഞിരുന്നു. പണം ബിജെപി നേതാക്കള്‍ വീട്ടിലെത്തി അമ്മയുടെ കയ്യില്‍ കൊടുത്തു എന്നായിരുന്നു വെളിപ്പെടുത്തല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....