കൊടുംക്രൂരത ; കാളയെ കൊണ്ട് ജീവനുള്ള കോഴിയെ തീറ്റിച്ചു, പിന്നാലെ യുട്യൂബര്‍ക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ജല്ലിക്കെട്ട് മത്സരത്തിനായി എത്തിച്ച കാളയെ കൊണ്ട് ജീവനുള്ള പൂവന്‍കോഴിയെ തീറ്റിച്ച സംഭവത്തില്‍ യുട്യൂബര്‍ക്കെതിരെ കേസെടുത്ത് പോലീസ്. സേലം ചിന്നപ്പട്ടിയിലെ യുട്യൂബറായ രാഘു, സുഹൃത്തുക്കളായ രണ്ടു പേര്‍ക്കുമെതിരെയാണ് കേസ്. 2023 ഡിസംബര്‍ 22ന് അപ്ലോഡ് ചെയ്ത വീഡിയോ വൈറലായതോടെ ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പീപ്പിള്‍ ഫോര്‍ ക്യാറ്റില്‍ ഇന്ത്യയുടെ പ്രവര്‍ത്തകന്‍ അരുണ്‍ പ്രസന്ന നല്‍കിയ പരാതിയിലാണ് കേസ്.

ജല്ലിക്കൊട്ട് കാളയെ കൊണ്ട് ജീവനുള്ള കോഴിയെ ബലമായി തീറ്റിപ്പിക്കുന്ന വീഡിയോ അടുത്തിടെയാണ് വൈറലായത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരാതിയുമായി അരുണ്‍ പ്രസന്ന പൊലീസിനെ സമീപിച്ചത്. ‘ജീവനുള്ള കോഴിയെയാണ് കാളയെ നിര്‍ബന്ധിച്ച് തീറ്റിച്ചത്. അവരില്‍ രണ്ടുപേര്‍ കാളയുടെ കൊമ്പ് ബലമായി പിടിച്ചുവച്ചു.’ ഇതിനിടെ ഒരാള്‍ കോഴിയെ കാളയുടെ വായിലിറക്കി തീറ്റിപ്പിക്കുകയും മറ്റൊരാൾ വീഡിയോ പകർത്തുകയുമായിരുന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

വ്യാഴാഴ്ചയാണ് രഘുവിനും സംഘത്തിലെ മറ്റു രണ്ട് പേര്‍ക്കുമെതിരെ കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് രഘുവിനെതിരെയും സംഘത്തിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് താരമംഗലം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...