ഡൽഹി: ബിഎസ്ഇ വെബ്സൈറ്റ് 12 മണിക്കൂർ തടസപ്പെടും. ബിഎസ്ഇ ഔദ്യോഗിക വെബ്സൈറ്റായ bseindia.com സേവനങ്ങൾ താൽക്കാലികമായി തടസപ്പെടും. ഇന്ന് വൈകുന്നേരം മുതൽ 12 മണിക്കൂർ ആണ് ഉപയോക്താക്കൾക്കും നിക്ഷേപകർക്കും വെബ്സൈറ്റ് ലഭ്യമല്ലാതാകുക. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജൂൺ 17 രാത്രി ഒൻപത് മണി മുതൽ ജൂൺ 18 രാവിലെ ഒൻപത് മണി വരെ വെബ്‌സൈറ്റ് പ്രവർത്തിക്കില്ല എന്നാണ് വിവരം. ഏതെങ്കിലും അടിയന്തിര ആവശ്യങ്ങൾ ഉണ്ടെങ്കിൽ ബിഎസ്ഇയുമായി ഇമെയിൽ വഴി ആശയവിനിമയം നടത്താൻ ആകും. [email protected]. എന്ന വിലാസത്തിൽ മെയിൽ അയക്കാം.
അടിയന്തര സാഹചര്യങ്ങളിൽ മാത്രമാണ് മെയിൽ സേവനം ഉപയോഗിക്കാൻ ആകുക. വെബ്‍സൈറ്റ് ലഭ്യമല്ലാത്ത കാലയളവിൽ മാത്രമേ ഇ-മെയിൽ ഫയലിംഗുകൾ സ്വീകരിക്കുകയുള്ളൂ. അതിനാൽ വെബ്സൈറ്റ് സേവനം തടസപ്പെടുന്ന കാലയളവിന് ശേഷം ചെയ്യുന്ന ഫയലിംഗുകൾ ലിസ്റ്റിംഗ് സെൻറർ വഴി മാത്രമേ നടത്താവൂ എന്ന് ബിഎസ്ഇ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ ട്രേഡിംഗ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതിനാൽ, ബിഎസ്ഇ വെബ്സൈറ്റ് ലഭ്യമല്ലാത്തത് ഉപയോക്താക്കളെ ബാധിക്കില്ല.