ന്യൂഡല്‍ഹി: ബി.എസ്.എഫ് ജവാന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മധ്യപ്രദേശിലെ ഗ്വാളിയാറിലെ തേകന്‍പുര്‍ അക്കാദമിയിലെ 50 സൈനികരെ ക്വാറന്റന്‍ ചെയ്തു. ബി.എസ്.എഫ് എ.ഡി.ജി.പി, ഐ.ജി എന്നിവരും കോവിഡ് ബാധിച്ച സൈനികനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുള്‍പ്പടെ ക്വാറന്റനില്‍ പോകേണ്ടി വരും. ക്യാമ്പ് ക്വാറന്റന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട സാഹചര്യം ചര്‍ച്ച ചെയ്യുമെന്ന് ബി.എസ്.എഫ് അറിയിച്ചു.
യു.കെയില്‍ നിന്ന് വന്ന ഭാര്യയില്‍ നിന്നാണ് 57കാരനായ ബി.എസ്.എഫ് ജവാന് കോവിഡ് സ്ഥിരീകരിച്ചത്. ബി.എസ്.എഫിലെ സെക്കന്‍ഡ് കമാന്‍ഡ് ഓഫീസറായ സൈനികന്‍ ആശുപത്രിയില്‍ ചികല്‍സിയിലാണ്. ഇയാളുമായി ബന്ധപ്പെട്ട രണ്ട് ഡസനോളം ആളുകളോട് സെല്‍ഫ് ക്വാറന്റനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശനിയാഴ്ച മുംബൈ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന സി.ഐ.എസ്.എഫ് ജവാനും കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.