കുറഞ്ഞ വിലയിൽ ഒരു വർഷം വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

For full experience, Download our mobile application:
Get it on Google Play

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) നെറ്റ്വർക്ക് ലഭ്യമാക്കുന്ന കാര്യത്തിൽ പിന്നിലാണ് എങ്കിലും പ്ലാനുകളുടെ കാര്യത്തിൽ മറ്റ് കമ്പനികളെക്കാൾ മുന്നിലാണ്. ജിയോ, എയർടെൽ, വിഐ എന്നിവ നൽകുന്നതിനെക്കാൾ വില കുറഞ്ഞ പ്ലാനുകൾ ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്ക് നൽകുന്നുണ്ട്. സെക്കന്ററി സിം കാർഡായി ബിഎസ്എൻഎൽ ഉപയോഗിക്കുന്ന ധാരാളം ആളുകൾ കേരളത്തിൽ ഉൾപ്പെടെ ഉണ്ടെന്നതിനാൽ ഇത്തരം ആളുകൾക്കായി വാലിഡിറ്റിക്ക് പ്രാധാന്യം നൽകുന്ന പ്ലാനുകളും കമ്പനി നൽകുന്നുണ്ട്. ഒരു വർഷം മുഴുവൻ വാലിഡിറ്റി നൽകുന്ന പ്ലാനുകൾ അന്വേഷിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകളുടെ വലിയ നിര തന്നെ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്. ഇതിൽ വില കുറഞ്ഞ പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. 1198 രൂപ, 1499 രൂപ നിരക്കുകളിൽ ലഭ്യമാകുന്ന പ്ലാനുകളിലൂടെ ബിഎസ്എൻഎൽ ഇപ്പോൾ 336 ദിവസം മുതൽ 365 ദിവസം വരെ വാലിഡിറ്റി നൽകുന്നുണ്ട്. ഈ പ്ലാനുകളെല്ലാം മികച്ച ഡാറ്റ, കോളിങ് ആനുകൂല്യങ്ങളും നൽകുന്നു. ഈ പ്ലാനുകൾ വിശദമായി നോക്കാം.

ബിഎസ്എൻഎൽ നൽകുന്ന 1198 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ റീചാർജ് തീയതി മുതൽ 12 മാസത്തെ (365 ദിവസം) വാലിഡിറ്റിയാണ് നൽകുന്നത്. സെക്കന്ററി സിം കാർഡ് ഉപയോഗിക്കുന്ന ആളുകൾക്ക് ഒരിക്കൽ ഈ പ്ലാൻ റീചാർജ് ചെയ്താൽ അടുത്ത ഒരു വർഷത്തേക്ക് വാലിഡിറ്റിയെകുറിച്ച് ആലോചിക്കേണ്ടി വരില്ല. ഈ പ്ലാനിലൂടെ വരിക്കാർക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും 300 മിനിറ്റ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഓരോ മാസവും 3 ജിബി ഡാറ്റ വീതവും ലഭിക്കും. 1198 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഓരോ മാസവും 30 എസ്എംഎസുകൾ വീതം നൽകുന്നുണ്ട്. ഈ പ്ലാനിന്റെ മറ്റൊരു പ്രത്യേകത ഇത് ഒരിക്കൽ റീചാർജ് ചെയ്താൽ വാലിഡിറ്റി അവസാനിക്കുന്നതിന് മുമ്പ് തന്നെ ഒരിക്കൽ കൂടി റീചാർജ് ചെയ്യാം എന്നതാണ്. ഇത്തരത്തിൽ റീചാർജ് ചെയ്താൽ ബാക്കിയുള്ള വാലിഡിറ്റി കാലയളവ് പുതിയ പ്ലാനിനൊപ്പം അധികമായി ലഭിക്കും. കുറച്ച് കോളുകൾ വിളിക്കുകയും മിതമായി മാത്രം ഡാറ്റ ഉപയോഗിക്കുകയും ചെയ്യുന്ന ആളുകൾക്ക് 1198 രൂപ വിലയുള്ള പ്ലാൻ മികച്ച ചോയിസായിരിക്കും.

1499 രൂപ പ്ലാൻ
1499 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലൂടെ 24 ജിബി ഹൈ-സ്പീഡ് ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഡാറ്റ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമുള്ളതാണ്. ഡാറ്റ അധികം ഉപയോഗിക്കാത്തതും എന്നാൽ അൺലിമിറ്റഡ് കോളിങ് ആവശ്യമുള്ളതുമായ ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച റീചാർജ് പ്ലാനാണ് 1499 രൂപയുടേത്. ഈ പ്ലാനുകൾ ബിഎസ്എൻഎൽ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, അംഗീകൃത റീട്ടെയിലർമാർ, ഓൺലൈൻ റീചാർജ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെയെല്ലാം റീചാർജ് ചെയ്യാവുന്നതാണ്.

മറ്റ് ആനുകൂല്യങ്ങൾ
1198 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഓരോ മാസവും 30 എസ്എംഎസുകൾ വീതം നൽകുന്നുണ്ട്. ഈ പ്ലാനിന്റെ മറ്റൊരു പ്രത്യേകത ഇത് ഒരിക്കൽ റീചാർജ് ചെയ്താൽ വാലിഡിറ്റി അവസാനിക്കുന്നതിന് മുമ്പ് തന്നെ ഒരിക്കൽ കൂടി റീചാർജ് ചെയ്യാം എന്നതാണ്. ഇത്തരത്തിൽ റീചാർജ് ചെയ്താൽ ബാക്കിയുള്ള വാലിഡിറ്റി കാലയളവ് പുതിയ പ്ലാനിനൊപ്പം അധികമായി ലഭിക്കും. കുറച്ച് കോളുകൾ വിളിക്കുകയും മിതമായി മാത്രം ഡാറ്റ ഉപയോഗിക്കുകയും ചെയ്യുന്ന ആളുകൾക്ക് 1198 രൂപ വിലയുള്ള പ്ലാൻ മികച്ച ചോയിസായിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...