ബിഎസ്എന്‍എല്‍ പുതിയ ഓഫര്‍ അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സമീപകാലത്ത് സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് നിരക്ക് വര്‍ധനവിന് പിന്നാലെ ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കുന്ന പൊതുമേഖല മൊബൈല്‍ സേവനദാതാക്കളായ ബിഎസ്എന്‍എല്‍ പുതിയ ഓഫര്‍ അവതരിപ്പിച്ചു. 599 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ മൂന്ന് ജിബി അധിക ഡാറ്റ ലഭിക്കും എന്നാണ് ബിഎസ്എന്‍എല്ലിന്‍റെ വാഗ്ദാനം. ദിവസവും മൂന്ന് ജിബി വീതം ഡാറ്റ നല്‍കുന്നതിന് പുറമെയാണിത്. ബിഎസ്എന്‍എല്ലിന്‍റെ ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകളിലൊന്നാണ് 599 രൂപയുടേത്. 84 ദിവസമാണ് 599 രൂപ പാക്കേജിന്‍റെ വാലിഡിറ്റി.

അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്‌ടിഡി കോളുകള്‍, ദിവസവും മൂന്ന് ജിബി ഡാറ്റ, ദിനംപ്രതി 100 സൗജന്യ എസ്എംഎസ് എന്നിവ ബിഎസ്എന്‍എല്‍ ഈ റീച്ചാര്‍ജിലൂടെ നല്‍കുന്നു. ഇതിന് പുറമെ സൗജന്യ ഗെയിം സര്‍വീസുകളുമുണ്ട്. സിംഗ്+ പിആര്‍ബിടി+ അസ്ട്രോട്ടല്‍ എന്നിവയാണിവ. ഇതിനെല്ലാം പുറമെയാണ് മൂന്ന് ജിബി അഡീഷനല്‍ ഡാറ്റ 599 രൂപ റീച്ചാര്‍ജില്‍ ബിഎസ്എന്‍എല്‍ നല്‍കുന്നത്. ഈ ഓഫര്‍ ലഭിക്കാന്‍ ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്പ് വഴിയാണ് റീച്ചാര്‍ജ് ചെയ്യേണ്ടത്. ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്ലിക്കേഷനില്‍ 599 രൂപ റീച്ചാര്‍ജ് പ്ലാന്‍ തെളിഞ്ഞുകഴിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് റീച്ചാര്‍ജ് പൂര്‍ത്തീകരിക്കാനാകും.

സ്വകാര്യ ടെലികോം സേവനദാതാക്കളുടെ നിരക്ക് വര്‍ധനവിന് പിന്നാലെ ലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെയാണ് പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിന് ലഭിച്ചത്. ഇവരെ പിടിച്ചുനിര്‍ത്തുന്നതിന്‍റെ ഭാഗമായാണ് ബിഎസ്എന്‍എല്‍ സാമ്പത്തികമായി ഏറെ ഗുണം ചെയ്യുന്ന റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കുന്നത്. ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്ക് കവറേജിനെ കുറിച്ച് നാളുകളായി വ്യാപക പരാതിയുണ്ടെങ്കിലും 4ജി സേവനം വ്യാപിപ്പിച്ച് പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനി. 4ജി സേവനം എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്ലിന്‍റെ ട്വീറ്റുകള്‍ക്ക് താഴെ കമന്‍റിലൂടെ ആവശ്യപ്പെടുന്നതായി കാണാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...