ജില്ലയില്‍ ബി.എസ്‌.എന്‍.എല്‍ 4 ജി വ്യാപിപ്പിക്കുന്നു ; അടുത്ത മാസത്തോടെ 359 ഇടങ്ങളില്‍ 4 ജി സേവനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ ബി.എസ്‌.എന്‍.എല്‍ 4 ജി വ്യാപിപ്പിക്കുന്നു. അടുത്ത മാസത്തോടെ 359 ഇടങ്ങളില്‍ 4 ജി സേവനം ലഭിക്കും. ഇതുവരെ 163 മൊബൈല്‍ സൈറ്റുകളില്‍ 4 ജി സ്ഥാപിച്ചു കഴിഞ്ഞു. ബി.എസ്‌.എന്‍.എല്ലിന്റെ പ്രവര്‍ത്തനം 25-ാം വര്‍ഷത്തിലേക്ക്‌ കടക്കുന്ന വേളയില്‍ ഫൈബര്‍ അധിഷ്‌ഠിത ഇന്‍റര്‍നെറ്റ്‌ (എഫ്‌.ടി.ടി.എച്ച്‌ ) കൂടുതല്‍ ഭവനങ്ങളിലേക്ക്‌ വ്യാപിപ്പിക്കുന്നതിനും മൊബൈല്‍ സേവനങ്ങള്‍ 4 ജി/5ജി സാങ്കേതികവിദ്യയിലേക്ക്‌ മാറ്റുന്നതിനുമാണ്‌ കമ്പനി മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. ആത്മനിര്‍ഭര്‍ ഭാരത്‌ എന്ന ഇന്ത്യ ഗവണ്‍മെന്റിന്റെ പദ്ധതി പ്രകാരം പൂര്‍ണ്ണമായും തദ്ദേശീയമായ 4ജി സാങ്കേതികവിദ്യയാണ്‌ ബി.എസ്‌.എന്‍.എല്‍ നടപ്പിലാക്കുന്നത്‌. അടുത്ത വര്‍ഷം വളരെ എളുപ്പത്തില്‍ 5 ജി സര്‍വീസിലേക്ക്‌ ഉയര്‍ത്താന്‍കഴിയുന്ന തരത്തിലാണ്‌ ബി.എസ്‌.എന്‍.എല്‍ 4 ജി നടപ്പാക്കുന്നത്‌. രാജ്യത്തുട നീളം നിലവില്‍ മൊബൈല്‍ കവറേജ്‌ ലഭ്യമല്ലാത്ത ഏറ്റവും പിന്നോക്കമായ ഗ്രാമീണ പ്രദേശങ്ങളില്‍ എല്ലാം തന്നെ 4 ജി സര്‍വീസ്‌ ലഭ്യമാക്കും. കുളനട, കൊടുമണ്‍, കടമ്പനാട്‌, കൈപ്പട്ടൂര്‍, മലയാലപ്പുഴ, മല്ലശ്ശേരി തുടങ്ങിയ സ്‌ഥലങ്ങളില്‍ കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ബിഎസ്‌എന്‍എല്‍ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മോട്ടോര്‍സൈക്കിള്‍ റാലി, സ്‌കൂള്‍ കുട്ടികള്‍ക്കായി പെയിന്റിങ്‌ മത്സരം എന്നിവ നടക്കും. കൂടാതെ എല്ലാ കസ്‌റ്റമര്‍ സര്‍വീസ്‌ സെന്റററുകളിലും മേളകളും സംഘടിപ്പിച്ചുണ്ട്‌.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്‌സ് വകുപ്പ്, സിബിഐ എന്നീ അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ...

0
ബംഗലുരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്‌സ് വകുപ്പ്, സിബിഐ എന്നീ അന്വേഷണ...

ഗൂഗിള്‍ മാപ്പ് ചതിച്ചു ; കൊടുംവളവില്‍ ടോറസ് കുടുങ്ങിയത് ഏഴുമണിക്കൂര്‍

0
തൊടുപുഴ : ഗൂഗിള്‍ മാപ്പ് കാട്ടിയ വഴിയിലൂടെ സഞ്ചരിച്ച ടോറസ് ലോറി...

വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത് നിശ്ചിത താല്പര്യത്തോടെയെന്ന് എഎ റഹീം

0
തിരുവനന്തപുരം: വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത് നിശ്ചിത...

കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി

0
ന്യൂഡൽഹി : കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര മന്ത്രാലയത്തിന്റെ...