വാടക ഗർഭധാരണത്തിലൂടെ മാതാപിതാക്കളാകുന്ന ജീവനക്കാർക്കും പ്രസവാവധി ; ഒഡീഷ സർക്കാർ

For full experience, Download our mobile application:
Get it on Google Play

വളരെ സുപ്രധാനമായ ഒരു തീരുമാനം കൈക്കൊണ്ട് ഒഡീഷ സർക്കാർ. വാടക ഗർഭധാരണത്തിലൂടെ മാതാപിതാക്കളാകുന്ന ജീവനക്കാർക്ക് പ്രസവാവധി അനുവദിക്കുന്ന പുതിയ വ്യവസ്ഥകൾ ഒഡീഷ സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചിരിക്കുകയാണ്. ഇങ്ങനെ പിതാവാകുന്ന ജീവനക്കാർക്കും അവധിക്ക് അർഹതയുണ്ടാവും. പുതിയ നയമനുസരിച്ച്, സംസ്ഥാന സർക്കാർ ജീവനക്കാരിൽ വാടക ​ഗർഭധാരണത്തിലൂടെ അമ്മമാരാകുന്ന സ്ത്രീകൾക്ക് 180 ദിവസത്തെ പ്രസവാവധിയും പുരുഷ ജീവനക്കാർക്ക് 15 ദിവസത്തെ പാറ്റേണിറ്റി അവധിയും ലഭിക്കും. ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത്, ‘കമ്മീഷനിംഗ് അമ്മമാർ’ എന്ന് വിളിക്കപ്പെടുന്ന, വാടക ഗർഭധാരണത്തിലൂടെ അമ്മമാരാകുന്ന സംസ്ഥാന വനിതാ ജീവനക്കാർക്ക് 180 ദിവസത്തെ പ്രസവാവധിക്ക് അർഹതയുണ്ട് എന്നാണ്. ദമ്പതിമാരുടെ ഇരുവരുടെയുമോ ആരെങ്കിലും ഒരാളുടേയോ ബീജവും അണ്ഡവും തമ്മിൽ സംയോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ച് വളർത്തി പ്രസവിച്ചശേഷം കൈമാറുന്ന രീതിയാണ് വാടക ​ഗർഭധാരണം. വന്ധ്യതയടക്കം വിവിധ കാരണങ്ങളാൽ ലോകമെമ്പാടുമുള്ള നിരവധി ദമ്പതികൾ ഈ രീതി തിരഞ്ഞെടുക്കുന്നുണ്ട്.

2002 മുതൽ തന്നെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ വാടക ഗർഭധാരണരീതി അവലംബിക്കുന്നവരുണ്ട്. പിന്നീട്, 2021 -ൽ പണത്തിന് വേണ്ടി വാടക​ഗർഭധാരണം നടത്തുന്നത് നിരോധിക്കുകയും എന്നാൽ ദമ്പതികളില്ലാത്തവർക്കുള്ള സഹായമെന്ന നിലയിലുള്ള വാടക ഗർഭധാരണം അനുവദിക്കുകയും ചെയ്തുകൊണ്ട് പാർലമെൻ്റ് സറോഗസി (റെഗുലേഷൻ) ബിൽ, പാസാക്കി. ഇത് പ്രകാരം ഇൻഷുറൻസ് തുക, മെഡിക്കൽ ചെലവ് എന്നിവ മാത്രം നൽകാനോ/ വാങ്ങാനോ മാത്രമേ കഴിയൂ. ഈ വർഷം ജൂണിൽ, വാടക ഗർഭധാരണത്തിലൂടെ മാതാപിതാക്കളാകുന്ന സർക്കാർ ജീവനക്കാർക്ക് പ്രസവ, രക്ഷാകർതൃ അവധി ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാർ നീട്ടിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഒഡീഷ സർക്കാരും സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...