100 ജിബി ഡാറ്റയുമായി 499 രൂപയുടെ ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കഴിഞ്ഞ ഫെബ്രുവരിയിലാണ് സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) 499 രൂപയുടെ ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ അവതരിപ്പിച്ചത്. 20Mbps സ്പീഡിൽ 100 ജിബി ഡാറ്റയാണ് ഈ പ്രൊമോഷണൽ പ്ലാനിൽ ലഭിക്കുന്നത്. എന്നാൽ ലോഞ്ച് സമയത്ത് 2020 മാർച്ച് 31 വരെ മാത്രം ലഭ്യമാകുമെന്ന് അറിയിച്ചിരുന്ന ഈ ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ ഇപ്പോൾ 2020 ജൂൺ 29 വരെ ലഭ്യമാകും എന്നറിയിച്ചിരിക്കുകയാണ് കമ്പനി.

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഡാറ്റ ഉപഭോഗം വർധിച്ച സാഹചര്യത്തിലാണ് ബിഎസ്എൻഎല്ലിന്റെ പുതിയ നീക്കം. ആൻഡമാൻ നിക്കോബാർ ഒഴിച്ച് ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് സേവനം ലഭ്യമാകുന്ന എല്ലാ സർക്കിളുകളിലും ഈ പ്ലാൻ ലഭിക്കും. ബിഎസ്എൻഎൽ വെബ്സെെറ്റിൽ നിന്നും 499 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കാൻ കഴിയും. ഒരു മാസമാണ് പ്ലാനിന്റെ കാലാവധി. ബിഎസ്എൻഎൽ ഒരു ബഡ്ജറ്റ് പ്ലാൻ എന്ന നിലയിലാണ് 499 രൂപയുടെ ഭാരത് ഫൈബർ പ്ലാൻ അവതരിപ്പിച്ചത്.

ഭാരത് ഫൈബർ ലൈനപ്പിന്റെ ഭാഗമായതിനാൽ തന്നെ 499 രൂപയുടെ പ്ലാനിലൂടെ ബി‌എസ്‌എൻ‌എല്ലിന്റെ ലാൻഡ്‌ലൈൻ സേവനം വഴി അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യവും കമ്പനി നൽകുന്നുണ്ട്. 100 ജിബിയുടെ ഡെയ്ലി ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് 2 Mbps വേഗതയിലുള്ള ഇന്റർനെറ്റ് ലഭിക്കും. ഈ കുറഞ്ഞ വേഗതയിലുള്ള ഇന്റർനെറ്റ് ബ്രൌസിങിന് പരിധികളൊന്നും ഇല്ല. അൺലിമറ്റഡ് ഡാറ്റ ഡൌൺലോഡും ഏത് നെറ്റ് വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ + എസ്ടിഡി കോളുകളും ഈ പ്ലാൻ റീചാർജ് ചെയ്തവർക്ക് ലഭിക്കും. ഈ പോർട്ട്ഫോളിയോയിലുള്ള മറ്റ് പ്ലാനുകളെപ്പോലെ ആമസോൺ പ്രെെം സബ്സ്ക്രിപ്ഷൻ 499 രൂപ പ്ലാനിൽ ലഭിക്കില്ല. 999 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിനൊപ്പം ആമസോൺ പ്രെെം സബ്സ്ക്രിപ്ഷൻ ബിഎസ്എൻഎൽ നൽകുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...