ശ്വാസതടസം ; ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഭട്ടാചാര്യയെ (79) സ്വകാര്യ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലെ മെക്കാനിക്കല്‍ വെന്റിലേറ്ററിലേക്ക് മാറ്റി. അദ്ദേഹത്തെ പാം അവന്യൂവിലെ വസതിയില്‍ നിന്ന് ഗ്രീന്‍ കോറിഡോര്‍ വഴിയാണ് എത്തിച്ചത്.

2000 മുതല്‍ 2011 വരെ മുഖ്യമന്ത്രിയായിരുന്ന ഭട്ടാചാര്യ കുറച്ചുകാലമായി ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് മറ്റ് വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുകയായിരുന്നു. ‘അദ്ദേഹത്തിന്റെ നില അതീവഗുരുതരമാണ്. അദ്ദേഹത്തെ പരിശോധിച്ചുവരികയാണ്. ഉച്ചയോടെ ഓക്സിജന്‍ സാച്ചുറേഷന്‍ 70 ശതമാനമായി കുറഞ്ഞു. തുടര്‍ന്ന് അബോധാവസ്ഥയിലാവുകയും ചെയ്തു. പിന്നീടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചത്’- ഉദ്യോഗസ്ഥര്‍ പിടിഐയോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....