ബജറ്റ് കീറിയെറിഞ്ഞു, കത്തിച്ചു ; പാലക്കാട് നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പ്രതിഷേധത്തില്‍ മുങ്ങി പാലക്കാട് നഗരസഭാ ബജറ്റ് അവതരണം. ബജറ്റ് കീറിയെറിഞ്ഞും കത്തിച്ചും പ്രതിപക്ഷ പ്രതിഷേധം ആളിക്കത്തി. ബജറ്റ് അവലോകന റിപ്പോര്‍ട്ട് മുന്‍കൂറായി നല്‍കിയില്ല എന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ബജറ്റ് ചര്‍ച്ചയിലും പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം. ബജറ്റ് അവതരിപ്പിക്കാന്‍ നഗരസഭാ ഉപാധ്യക്ഷന്‍ എഴുന്നേറ്റതും ചെയറിന് മുമ്പില്‍ വട്ടംകൂടി ബഹളം വച്ചു. ബഹളത്തിനിടയിലും ഇ കൃഷ്ണദാസ് ബജറ്റ് അവതരണവുമായി മുന്നോട്ട് പോയതോടെ പ്രതിഷേധം കടുക്കുകയായിരുന്നു.

അതേസമയം ആവശ്യമെങ്കില്‍ ഒരു നാള്‍ അധികം ബജറ്റ് ചര്‍ച്ച ചെയ്യാമെന്ന് നാഗരസഭ അധ്യക്ഷ പ്രിയ അജയന്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം പിന്‍വാങ്ങിയില്ല. വികസന വിരോധമാണ് പ്രതിഷേധത്തിന് കാരണമെന്ന് ഭരണ സമിതി ആരോപിച്ചു. കീഴ് വഴക്കം അനുസരിച്ചുള്ള ബജറ്റ് അവലോകന റിപ്പോര്‍ട്ട് നല്‍കിയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥിയെ ക്ലാസ് മുറിയിലിട്ട് പൊതിരെ തല്ലി അധ്യാപകൻ , സംഭവം തൃശൂർ വരവൂർ ​​ഗവ....

0
തൃശൂർ: തൃശൂർ വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയെ ക്ലാസ്...

പി.എഫ്. പെൻഷൻ വിവാദം : രൂക്ഷവിമർശനവുമായി പ്രേമചന്ദ്രൻ ; യോഗം വിളിക്കുമെന്ന് കേന്ദ്രം

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) അംഗങ്ങളുടെ പെൻഷൻ ഗണ്യമായി...

ചായ കുടിക്കാൻ കൊണ്ടുപോയി 16കാരിക്ക് ലഹരി നൽകിയ കേസ് ; യുവതിയുൾപ്പെടെ ആറുപേർ പിടിയിൽ

0
വയനാട് : മാനന്തവാടിയിൽ 16 വയസ്സുകാരിയെ അർധരാത്രിയിൽ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയി മദ്യവും...

ടെലഗ്രാമിന് വീണ്ടും തിരിച്ചടി ; ദുറോവിനുമേൽ ഭീകരതക്കുറ്റം ചുമത്തി റഷ്യ

0
മോസ്‌കോ : ഭീകരപ്രവർത്തനങ്ങൾക്കു സഹായം ചെയ്‌തെന്നാരോപിച്ച് മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിന്റെ സ്ഥാപകനും...