ഫാരിസ് അബൂബക്കര്‍ കുടുങ്ങുമോ? ഭൂമി ഇടപാടുകള്‍ ആദായ നികുതിവകുപ്പ് വിശദമായി പരിശോധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഫാരിസ് അബൂബക്കറിന്റെ ഭൂമി ഇടപാടുകള്‍ ആദായ നികുതിവകുപ്പ് വിശദമായി പരിശോധിക്കുന്നു. ഫാരിസിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ കണ്‍സല്‍ട്ടന്റായിരുന്ന സുരേഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും ഭൂമി ഇടപാടിന്റെ രേഖകള്‍ ആദായനികുതിവകുപ്പ് പിടിച്ചെടുത്തു. സുരേഷിന്റെ മണ്ണന്തലയിലെ വീട്ടില്‍ പത്ത് മണിക്കൂറിലേറെയായിരുന്നു ആദായനികുതി വകുപ്പിന്റെ പരിശോധന. ഭൂമി ഇടാപാടിന്റെയും ബാങ്ക് ഇടപാടിന്റെയും രേഖകളാണ് ഇവിടെ നിന്നും കണ്ടെടുത്തത്.

ഫാരിസിന്റെ ഭൂമിയിടപാടുകള്‍ക്ക് കള്ളപ്പണ ഇടപാട് നടന്നെന്ന വിവരങ്ങളെ തുടര്‍ന്നാണ് ഇഡിയും അന്വേഷണം നടത്തുന്നത്. കേസില്‍ ഇഡി പ്രാഥമിക വിവരശേഖരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഫാരിസിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ ഇടനിലക്കാര്‍ വഴി കൊച്ചിയിലടക്കം പലയിടത്തും ലാന്റ് ബാങ്ക് സ്വന്തമാക്കിയെന്ന് നേരത്തെ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഫാരിസിന്റെ ഭൂമിയിടപാടുകള്‍ക്ക് കള്ളപ്പണ ഇടപാട് നടന്നെന്ന ആരോപണമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഫാരിസ് രജിസ്റ്റര്‍ ചെയ്ത കമ്പനികളെ സംബന്ധിച്ചും ഇഡി അന്വേഷണം നടത്തും. തണ്ണീര്‍ തടങ്ങള്‍ ഉള്‍പ്പെടെ നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണമുള്ള ഭൂമി, വിലയ്ക്ക് വാങ്ങി നികത്തി വന്‍കിടക്കാര്‍ക്ക് കൈമാറിയെന്നും ഇതിന്റെ സാമ്പത്തിക ഇടപാടുകള്‍ വിദേശത്ത് വെച്ച് നടത്തിയെന്നുമാണ് ഫാരിസിനും ശോഭ ഗ്രൂപ്പിനും എതിരായ പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...