ശരീരം കൂടുതല്‍ ഫിറ്റാക്കാന്‍ എത്തിയ യുവാവിന് ജിമ്മിലെ ട്രെയിനര്‍ നല്‍കിയത് പന്തയകുതിരയ്ക്ക് നല്‍കുന്ന മരുന്ന്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ശരീരം കൂടുതല്‍ ഫിറ്റായി ശരീസൗന്ദര്യം നിലനിര്‍ത്തുന്നതിന് ജിമ്മില്‍ എത്തിയ യുവാവിന് ട്രെയിനര്‍ നല്‍കിയത് പന്തയകുതിരകള്‍ക്ക് നല്‍കുന്ന മരുന്ന്. മരുന്നുകള്‍ കുത്തിവച്ചതിന് പിന്നാലെ പലതരം രോഗങ്ങള്‍ വന്നതോടെ ഡോക്ടറെ കണ്ടപ്പോഴാണ് മരുന്നിന്റെ പാര്‍ശ്വഫലങ്ങളാണെന്ന് കണ്ടെത്തുന്നത്. മലപ്പുറത്താണ് സംഭവം. ചങ്ങരംകുളം സ്വദേശി സന്തോഷാണ് ട്രെയിനര്‍ക്കെതിരെ തിരൂര്‍ ഡി വൈ എസ് പിയ്ക്ക് പരാതി നല്‍കിയത്. പത്ത് വര്‍ഷത്തിലേറെയായി സന്തോഷ് ജിമ്മില്‍ പോകുന്നുണ്ട്. ഗള്‍ഫില്‍ ട്രെയിനറായി ജോലി നോക്കുന്നതിന് വേണ്ടിയാണ് ശരീരസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിക്കുന്നത്. ഇതിനായി തിരൂരിലെ ഒരു ട്രെയിനറെ സമീപിക്കുകയായിരുന്നു.

ശരീരസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി ട്രെയിനര്‍ പലതരം മരുന്നുകള്‍ നല്‍കിയെന്നും ചിലത് ശരീരത്തില്‍ കുത്തിവച്ചെന്നും പരാതിയില്‍ പറയുന്നു. സ്തനാര്‍ബുദത്തിനും ആസ്മയ്ക്കുമുള്ള മരുന്ന് ഇതില്‍ ഉള്‍പ്പെടുന്നു. ഹൃദയാഘാതം ഉണ്ടായാല്‍ നെഞ്ചിടിപ്പ് കുറയ്ക്കാനുള്ള മരുന്ന്, നീര്‍വീക്കത്തിനുള്ള മരുന്ന്, പുരുഷ ഹോര്‍മോണ്‍ തെറാപ്പിക്കുള്ള മരുന്ന്, പന്തയക്കുതിരയ്ക്ക് ഉന്മേഷം പകരാന്‍ നല്‍കുന്ന ബോള്‍ഡിനോള്‍ എന്നിവയാണ് ട്രെയിനര്‍ സന്തോഷിന് നല്‍കിയത്. ബോര്‍ഡിനോള്‍ ഉള്‍പ്പെടെ പല മരുന്നുകളും നിരോധിക്കപ്പെട്ടതാണ്. അതേസമയം, യുവാവിന് നല്‍കിയ മറ്റ് പല മരുന്നുകളുടെയും കുപ്പിയിലെയും പെട്ടിയിലെയും പേരുകള്‍ മായ്ച്ചു കളഞ്ഞ നിലയിലാണ്. സാധാരണ ആരോഗ്യമുള്ള മനുഷ്യര്‍ കഴിക്കാന്‍ പാടില്ലാത്ത മരുന്നുകളും യുവാവിന് നല്‍കിയവയിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...