നികുതി വര്‍ധനയ്ക്കെതിരെ വ്യാപക പ്രതിഷേധം ; തെരുവിലിറങ്ങി പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പകൽകൊള്ളയെന്നും പിടിച്ചുപറിയെന്നും വിമര്‍ശിച്ച് ബജറ്റിനെതിരെ പ്രതിപക്ഷം പ്രത്യക്ഷ സമരത്തിന്. അടുത്തദിവസം യുഡിഎഫ് യോഗം ചേർന്ന് സമരപരിപാടികൾ പ്രഖ്യാപിക്കും. ഇന്ധനവിലവർധനയുടെ കാര്യത്തിൽ എക്കാലത്തും പ്രതിരോധത്തിലായിരുന്ന ബി.ജെ.പിയും സമരമുഖത്ത് സജീവമായി. ബജറ്റിനെതിരെ സംസ്ഥാനവ്യാപക പ്രതിഷേധത്തിനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. ബജറ്റ് പ്രഖ്യാപനദിവസം തന്നെ തെരുവിലിറങ്ങി കോൺഗ്രസ്. ഇന്ധനവില വർധനയിലെ പ്രതിഷേധം പെട്രോൾ പമ്പിൽ തന്നെ സംഘടിപ്പിച്ചു. വാങ്ങിയ കിറ്റ് പലിശ സഹിതം സർക്കാർ ഈടാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുൻപിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബജറ്റ് കത്തിച്ചു. കേന്ദ്രം ഇന്ധനവില വർധിപ്പിക്കുന്നതിന്റെ പേരിൽ എന്നും പ്രതിരോധത്തിലായിരുന്ന സംസ്ഥാന ബി.ജെ.പിയും വീണുകിട്ടിയ അവസരം ഉപയോഗപ്പെടുത്തുകയാണ്. സെക്രട്ടേറിയറ്റിന് മുൻപിലെ യുവമോർച്ച മാർച്ച് അക്രമാസ്തമായി. സിൽവർലൈനിന് ശേഷം സർക്കാരിനെതിരെ തെരുവിലിറങ്ങാൻ കിട്ടിയ അവസരമായാണ് പ്രതിപക്ഷം ബജറ്റിനെ കാണുന്നത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....