ബജറ്റ് സമ്മേളനത്തിന് പാർലമെന്‍റില്‍ ഇന്ന് തുടക്കം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ബജറ്റ് സമ്മേളനത്തിന് പാർലമെന്‍റില്‍ ഇന്ന് തുടക്കം. കാര്യപ്രസക്തമായ പ്രഖ്യാപനങ്ങൾ ഇല്ലാത്ത ബജറ്റ് അവതരണത്തെ പ്രതിപക്ഷം ഇന്ന് സഭയിൽ നേരിടും. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാം എന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം. മന്ത്രി അവതരിപ്പിച്ച ധന ബില്ലുകളിൻമേലുള്ള ചർച്ചയും ഇന്ന് പാർലമെന്‍റില്‍ ആരംഭിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്ഉള്ള നിർണായക പ്രഖ്യാപനങ്ങളാണ് ഇന്നലെ നടത്തിയ ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത്. പദ്ധതികൾക്ക് വകയിരുത്തിയ തുകകളിൽ ഉൾപ്പെടെ പ്രതിപക്ഷത്തിന് അഭിപ്രായ ഭിന്നതയുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടക്കാല ബജറ്റ് വോട്ട് ഓൺ അക്കൗണ്ട് ആയി അവതരിപ്പിച്ച കേന്ദ്രസർക്കാർ കർഷകരെയും തൊഴിലാളികളെയും പാടെ അവഗണിച്ചു എന്നാണ് പ്രതിപക്ഷ വിമർശനം. രാഷ്ട്രപതിക്ക് പിന്നാലെ ധനമന്ത്രിയും കേന്ദ്രസർക്കാരിന്‍റെ പ്രതിച്ഛായ വർധിപ്പിക്കാനുള്ള നീക്കങ്ങളാണ് പാർലമെന്‍റില്‍ നടത്തിയത് എന്നാണ് പ്രതിപക്ഷം ആരംഭിക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള ക്ഷേമപ്രവർത്തനങ്ങൾക്ക് സർക്കാർ വകയിരുത്തിയ തുക ഒട്ടും പര്യാപ്തമല്ല എന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇൻഡൊനീഷ്യയിൽ അഗ്നിപർവത സ്ഫോടനം ; വിമാന സർവീസുകൾ നിർത്തി

0
ജക്കാർത്ത : ഇൻഡൊനീഷ്യയിലുണ്ടായ വൻ അഗ്‌നിപർവത സ്ഫോടനത്തെത്തുടർന്ന് ഏഴ് വിമാനത്താവളങ്ങളുടെ പ്രവർത്തനം...

ഇപ്പോഴത്തെ നടപടി മൂന്ന് വർഷത്തെ നിയമപോരാട്ടത്തിൻ്റെ ഫലമാണെന്ന് ഷോൺ ജോർജ്

0
കോട്ടയം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ്...

പ്രിയവർഗീസ് നിയമനക്കേസ് മാറ്റിവെച്ച് സുപ്രീം കോടതി ; സെപ്റ്റംബർ 22-ന് പരിഗണിക്കും

0
ന്യൂഡൽഹി : കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ്...

ചിറയൻകീഴിലെ കോൺ​ഗ്രസ് നേതാക്കൾ തമ്മിലുള്ള കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ കെ. മുരളീധരൻ

0
തിരുവനന്തപുരം: ചിറയൻകീഴിലെ കോൺ​ഗ്രസ് നേതാക്കൾ തമ്മിലുള്ള കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ കെ....