വധശ്രമക്കേസിലെ പ്രതിയെ പോലീസ് വീടുവളഞ്ഞ് ഓടിച്ചിട്ട് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : വധശ്രമക്കേസിലെ പ്രതിയെ പോലീസ് വീടുവളഞ്ഞ് ഓടിച്ചിട്ട് പിടികൂടി. അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശി ചുള്ളിയില്‍ വീട്ടില്‍ കുടു എന്ന് വിളിക്കുന്ന അഭിഷേക് (22) ആണ് പിടിയിലായത്. തട്ട് കടയില്‍ വച്ച് ഇരുമ്പിന്റെ ആയുധം കൊണ്ട് യുവാവിന്റെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവങ്ങളുടെ തുടക്കം. നാലാംകല്ല് ഗോപി മാച്ചിന് സമീപം തട്ടുകടക്ക് സമീപം വച്ച് ഡിവൈഎഫ്ഐ അരിമ്പൂര്‍ കോവില്‍ റോഡ് യൂണിറ്റ് ജോയിന്റ് സെക്രട്ടറി കല്ലുങ്ങല്‍ രാഹുല്‍ (30), എസ്എഫ് ഐ ലോക്കല്‍ സെക്രട്ടറി മനക്കൊടി കുന്നത്തേരി അനന്തകൃഷ്ണന്‍ (19) എന്നിവര്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു. ഈ സമയം കുടു എന്ന് വിളിക്കുന്ന അഭിഷേകും മറ്റു രണ്ടു സുഹൃത്തുക്കളും എത്തി. മുന്‍പേ ശത്രുതയിലായിരുന്ന ഇരുകൂട്ടരും തമ്മില്‍ ഇതിനിടെ വാക്കേറ്റമുണ്ടായി. അഭിഷേകും സംഘവും കത്തിയെടുത്ത് വീശുകയും രാഹുലിന്റെ നെറ്റിയില്‍ ഇരുമ്പു ആയുധം കൊണ്ട് മുറിവേല്‍പ്പിച്ചതായും പറയുന്നു.

ഇതിനിടയില്‍ അഭിഷേകിനെ എതിര്‍ വിഭാഗം കത്തി കൊണ്ട് കുത്തിയതായും പോലീസ് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ രാഹുലിനും അനന്തകൃഷ്ണനും എതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഇവരുടെ പരാതിയില്‍ അഭിഷേകിനെ പിടികൂടാനായി മഫ്ടിയിലെത്തിയ അന്തിക്കാട് സിഐ പി.കെ. ദാസ്, എസ്‌ഐ ജോസി ജോസ്, സിപിഒ സുര്‍ജിത് എന്നിവര്‍ വലഞ്ഞു. വീടിന്റെ അപ്പുറം മതില്‍ ചാടിക്കടന്ന് ഓടിയ പ്രതിക്കൊപ്പം പോലീസും ഓടി. ഒടുവില്‍ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി. കഞ്ചാവ്, എംഡിഎംഎ അടക്കം വില്‍പ്പന നടത്തുന്ന ആളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. വധശ്രത്തിന് അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...