പ്രമാടം ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷികബജറ്റ് അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തെ കരട് വാര്‍ഷിക ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് അമൃത സജയന്‍ അവതരിപ്പിച്ചു. 275758276 രൂപ വരവും, 271790875 രൂപ ചെലവും 39,67401 രൂപ നീക്കി ബാക്കി വരുന്ന മിച്ച ബജറ്റ് അവതരിപ്പിച്ചു. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ ഉല്‍പാദനമേഖലകളിലായി 65 ലക്ഷം രൂപ വകയിരുത്തി. ശുചിത്വം, മാലിന്യസംസ്‌ക്കരണം, ആരോഗ്യപരിപാലനം എന്നീ മേഖലകളിലായി 50 ലക്ഷം രൂപ വകയിരുത്തി. ലൈഫ് ഭവനപദ്ധതിക്കായി രണ്ടു കോടിരൂപ വകയിരുത്തി. റോഡ് സംരക്ഷണത്തിനായി 2.57കോടി രൂപവകയിരുത്തി.

മെയിന്റനന്‍സ് ഗ്രാന്റ് നോണ്‍ റോഡ് ഇനങ്ങളിലായി 76 ലക്ഷം രൂപയും വിദ്യാഭ്യാസം, കല സംസ്‌ക്കാരം എന്നിവയ്ക്ക് 20 ലക്ഷം രൂപ എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ള ബജറ്റില്‍ ആധുനിക ഇലക്ട്രിക് ശ്മശാനത്തിനായി 25 ലക്ഷംരൂപയും അറവ്ശാല നിര്‍മാണത്തിനായി 15 ലക്ഷം രൂപയും വകയിരുത്തി. സമഗ്ര കുടിവെള്ള പദ്ധതികള്‍ക്കായി 102.80 കോടി രൂപയും പ്രമാടം ഗവ. എല്‍പി സ്‌കൂളിലെ നവീകരണത്തിനായി എംഎല്‍എ ഫണ്ടില്‍നിന്നും ഒരുകോടി രൂപ പ്രതീക്ഷിക്കുന്നതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനിത്ത് ബജറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗവ. സ്കൂളുകളുടെ ശോചനീയാവസ്ഥ തുറന്നുകാട്ടി സിജെപി

0
മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷം സിജെപി...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽക്കയറി യുവതിയെ പീഡിപ്പിച്ചു; 28 വയസുകാരൻ അറസ്റ്റിൽ

0
മുംബൈ: താനൊരു ട്രാൻസ്ജെൻഡർ ആണെന്ന വ്യാജേന വീടിനുള്ളിൽ കടന്ന് യുവതിയെ...

കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

0
വാഷിങ്ടൺ: മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി....

യെമനിലും സൊമാലിയയിലും കപ്പലുകൾ റാഞ്ചി ; 22 ഇന്ത്യക്കാർ ബന്ദികൾ

0
മുംബൈ : യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളിൽ 22 ഇന്ത്യാക്കാരെ ബന്ദികളാക്കി....