സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത ; യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാ ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസങ്ങളിലും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തി. വരുന്ന അഞ്ച് ദിവസവും സംസ്ഥാനത്ത് മഴതുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തെക്ക് കിഴക്കന്‍ അറബികടലിലും ലക്ഷദ്വീപിനു സമീപത്തുമായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ഇതാണ് സംസ്ഥാനത്ത് മഴയ്ക്ക് കാരണം. ഇന്ന് പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലും നാളെ ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

മഴയ്ക്ക് ഒപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരമേഖലകളില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയോട് രഹസ്യ ബന്ധമെന്ന് സംശയം – സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചു : കുളനട സ്വദേശി...

0
പന്തളം : ഭാര്യയോട് രഹസ്യ ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ സുഹൃത്തിനെ വെട്ടി...

രാജസ്ഥാനിൽ സി ജെ പി നേതാവ് അശുതോഷ് രങ്കയ്ക്ക് മർദനം ; പിന്നിൽ ബിജെപി...

0
ജയ്പുർ : രാജസ്ഥാനിലെ ഒരു സ്‌കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകരെ ഒരു...

വകയാറില്‍ വാഹനാപകടം : നാല് പേര്‍ക്ക് പരിക്ക്

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ വകയാറില്‍ പിക്...

പി എം ശ്രീ പദ്ധതി ; വി.ഡി. സതീശനെ വെല്ലുവിളിച്ച് ബി ജെ പി...

0
കൊച്ചി : പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രി വി.ഡി....