ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ 2022-23 വര്‍ഷത്തെ ബജറ്റില്‍ 455455615 രൂപ വരവും 446188800 രൂപ ചെലവും 9266815 രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ഉദയരശ്മി അനില്‍കുമാര്‍ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു. ഭുരഹിത ഭവനരഹിതര്‍ക്കും ഭവനമില്ലാത്തവര്‍ക്കം വസ്തുവും വീടും നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് 1 കോടി 90 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കുന്നു. കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കി 6910000 രൂപ വകയിരുത്തി. ഏനാദിമംഗലം ഹണി എന്ന ബ്രാന്‍ഡില്‍ തേനീച്ച വളര്‍ത്തലിനും സംസ്‌കരണത്തിനും വേണ്ടി 2500000 രൂപ വകയിരുത്തി.

ക്ഷീരമേഖലയ്ക്ക് ഉണര്‍വ് നല്‍കാന്‍ ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡി, വെര്‍മി ബെഡ് തുടങ്ങിയ പദ്ധതികള്‍ക്കായി 5650000 രൂപ ഉള്‍പ്പെടുത്തി. കുടുംബശ്രീ പദ്ധതികള്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് 12.5 കോടി രൂപ വകയിരുത്തി. അടൂര്‍ താലൂക്കിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായ കുന്നിട അഞ്ചുമലപ്പാറ ഉള്‍പ്പെടുത്തി ഗ്രാമീണ ടൂറിസം പദ്ധതി വഴി പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പഞ്ചായത്തിനു വരുമാനമാര്‍ഗ്ഗം സൃഷ്ടിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ഒരു കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചു.

ശുചിത്വം, മാലിന്യ സംസ്‌കരണം മേഖലയില്‍ എം.സി.എഫ് നിര്‍മാണം, എല്ലാ വാര്‍ഡുകളിലും മിനി എം.സി.എഫ്, അറവുശാല, മാലിന്യം കൊണ്ടുപോകുന്നതിനായി വാഹനം വാങ്ങല്‍ ഉള്‍പ്പെടെ 85 ലക്ഷം രൂപ വകയിരുത്തി. പഞ്ചായത്ത് പ്രദേശത്ത് ആധുനിക രീതിയിലുള്ള ശ്മശാനം നിര്‍മിക്കുന്നതിനായി 12 കോടി രൂപ വകയിരുത്തി. പഞ്ചായത്തിലെ റോഡ് വികസനത്തിനായി 1 കോടി 90 ലക്ഷം രൂപ വകയിരുത്തി. വിവിധ ക്ഷേമപെന്‍ഷനുകള്‍ക്ക് 5 കോടി 51 ലക്ഷം രൂപ വകയിരുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...

തൃശൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
തൃശൂര്‍: തൃശൂർ കുട്ടനെല്ലൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക്...